| Sunday, 1st September 2013, 11:56 am

വിലക്കയറ്റം പുതിയ പ്രതിഭാസമല്ല: വയലാര്‍ രവി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കോഴിക്കോട്: വിലക്കയറ്റത്തിന് കാരണം കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ നയങ്ങളല്ലെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി. വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും വയലാര്‍ രവി പറഞ്ഞു.

വിലക്കയറ്റം ഒരു പുതിയ പ്രതിഭാസമല്ലെന്നും വയലാര്‍ രവി പറഞ്ഞു. വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. ഇതിന്റെ മറുപടിയാണ് ഇപ്പോള്‍ വയലാര്‍ രവി പറഞ്ഞിരിക്കുന്നത്.[]

ഓണക്കാലത്തെ വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ വിപണിയില്‍ ഇടപെടുന്നില്ല. സംസ്ഥാന സര്‍ക്കാര്‍ മാവേലി, നന്മ സ്‌റ്റോറുകളില്‍ മിക്ക സാധനങ്ങളും കിട്ടാനില്ലെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം, സോളാര്‍ അന്വേഷണത്തില്‍ സിറ്റിങ് ജഡ്ജിയെ ലഭിക്കുന്നതിനായി മുഖ്യമന്ത്രി ഒന്നുകൂടി ശ്രമിക്കട്ടേയെന്നും വയലാര്‍ രവി പറഞ്ഞു.

We use cookies to give you the best possible experience. Learn more