| Monday, 11th November 2019, 12:11 pm

മഹാരാഷ്ട്ര; ശിവസേനയെ പിന്തുണയ്ക്കുന്നതില്‍ നിന്ന് കോണ്‍ഗ്രസിനെ പിന്തിരിപ്പിക്കുന്നത് കേരളത്തില്‍ നിന്നുള്ള നേതാക്കളെന്ന് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: സര്‍ക്കാര്‍ രൂപീകരണത്തില്‍ ഇനിയും തീരുമാനമാകാത്ത മഹാരാഷ്ട്രയില്‍ ശിവസേനയ്ക്കുള്ള കോണ്‍ഗ്രസ് പിന്തുണയില്‍ അനിശ്ചിതത്വം തുടരുന്നതിന് പിന്നില്‍ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളെന്ന് റിപ്പോര്‍ട്ട്. ന്യൂസ് 18 ഡോട്ട് കോമിന്  വേണ്ടി റഷീദ് കീദ്വായി എഴുതിയ ലേഖനത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഹിന്ദുത്വ ആശയം പ്രചരിപ്പിക്കുന്ന ശിവസേനയെ പിന്തുണയ്ക്കുന്നതില്‍ കേരള നേതാക്കള്‍ക്ക് എതിര്‍പ്പുണ്ടെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗങ്ങളായ കെ.സി വേണുഗോപാലും മുന്‍ പ്രതിരോധമന്ത്രി എ.കെ ആന്റണിയും ശിവസേനയെ പിന്തുണ പ്രകടിപ്പിച്ചിട്ടുണ്ടാകാമെന്നാണ് ലേഖനത്തില്‍ പറയുന്നത്.

ആര്‍.എസ്.എസുമായോ ജമനസംഘ്, ഹിന്ദു മഹാസഭ, വി.എച്ച്.പി എന്നിവരുമായി ഔദ്യോഗികമായി യാതൊരു ബന്ധവുമില്ലാത്ത പാര്‍ട്ടിയാണ് ശിവസേന. എന്നാല്‍ മഹാരാഷ്ട്രയിലുണ്ടായിട്ടുള്ള നിരവധി വര്‍ഗീയ കലാപങ്ങളില്‍ ശിവസേനയ്ക്ക് പങ്കുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇക്കാരണങ്ങളാണ് ശിവസേനയെ പിന്തുണയ്ക്കുന്നതില്‍ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ വിമുഖത കാണിക്കുന്നത്.

അതേസമയം രാജസ്ഥാനില്‍ റിസോര്‍ട്ടില്‍ കഴിയുന്ന കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ശിവസേന-എന്‍.സി.പി സഖ്യത്തെ പുറത്തുനിന്ന് പിന്തുണയ്ക്കണമെന്നും സ്പീക്കറുടെ സ്ഥാനം ആവശ്യപ്പെടണമെന്നുമാണ് പറയുന്നത്.

അതേസമയം ശിവസേന നേതാവ് സഞ്ജയ് റാവത്ത്, സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയ്ക്ക് മുന്‍പേ റാവത്ത് മുംബൈയില്‍ എന്‍.സി.പി നേതാവ് ശരദ് പവാറിനെ കാണും.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more