| Friday, 17th May 2019, 5:48 pm

തെരഞ്ഞെടുപ്പ് അവസാനിരിക്കെ പ്രധാനമന്ത്രി വാര്‍ത്താസമ്മേളനം വിളിക്കുന്നത് കേട്ട് കേള്‍വിയില്ലാത്തത്; റഫാലില്‍ എന്തുകൊണ്ട് തന്നോട് ചര്‍ച്ചക്ക് തയ്യാറാവുന്നില്ലെന്നും രാഹുല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദി മാധ്യമങ്ങളെ കാണുന്നത് തെരഞ്ഞെടുപ്പ് അവസാനിക്കാന്‍ നാലോ അഞ്ചോ ദിവസം ബാക്കിയുള്ളപ്പോഴാണെന്നും ഈ സമയത്ത് രാജ്യത്തിന്റെ പ്രധാനമന്ത്രി മാധ്യമങ്ങളെ കാണുന്നത് ഇത് ആദ്യമാണെന്നും രാഹുല്‍ഗാന്ധി കുറ്റപ്പെടുത്തി. ദല്‍ഹിയില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു രാഹുല്‍. ദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ആദ്യ വാര്‍ത്താ സമ്മേളനം നടക്കുന്ന അതേ സമയത്ത് തന്നെയാണഅ രാഹുന്റേയും പത്രസമ്മേളനം.

‘ഇപ്പോള്‍ പ്രധാനമന്ത്രി ഒരു പത്രസമ്മേളനം വിളിച്ചിരിക്കുകയാണ്. എനിക്ക് അദ്ദേഹത്തോട് ചോദിക്കാനുള്ളത് റഫാലില്‍ അദ്ദേഹം എന്തുകൊണ്ട് എന്നോട് ചര്‍ച്ചക്ക് തയ്യാറാവുന്നില്ല എന്നാണ്. ഞാന്‍ അദ്ദേഹത്തിനെ വെല്ലുവിളിക്കുകയാണ്. മാധ്യമങ്ങള്‍ പറയണം നിങ്ങള്‍ എന്തുകൊണ്ടാണ് ഇതില്‍ വാദം നടത്താത്തത്.’ രാഹുല്‍ ചോദിച്ചു.

പ്രതിപക്ഷസഖ്യത്തെ കുറിച്ച് ചോദിച്ചപ്പോള്‍ എല്ലാം ജനം തീരുമാനിക്കും എന്നായിരുന്നു രാഹുലിന്റെ മറുപടി.

തെരഞ്ഞെടുപ്പ് കമ്മീഷനെയും രാഹുല്‍ രൂക്ഷമായി വിമര്‍ശിച്ചു. തെരഞ്ഞെടുപ്പില്‍ കമ്മീഷന്‍ പക്ഷപാതം കാണിച്ചെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. തെരഞ്ഞെപ്പ് ഷെഡ്യൂളുകള്‍ ഉണ്ടാക്കിയത് മോദിജിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടിയാണെന്നും മോദിയുടേയും ബി.ജെ.പിയുടേയും കയ്യില്‍ പണമുണ്ടെന്നും ഞങ്ങളുടെ കയ്യില്‍ സത്യം മാത്രമാണ് ഉള്ളതെന്നും രാഹുല്‍ പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ എസ്.പിയും ബി.എസ് പിയും തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് നിന്ന് പോരാടുന്നതിനെ ഞാന്‍ ബഹുമാനിക്കുന്നെന്നും രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭാഗത്ത് നിന്നും നോക്കുമ്പോള്‍ ഞങ്ങള്‍ക്ക് ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് പ്രത്യയശാസ്ത്രം കൊണ്ടു വരേണ്ടതുണ്ട്. ഞങ്ങള്‍ പ്രാമുഖ്യം കൊടുക്കുന്നതില്‍ ആദ്യത്തേത്ത് ബി.ജെ.പി പരാജയപ്പെടുത്തുക രണ്ടാമത്തേത് കോണ്‍ഗ്രസ് പ്രത്യയശാസ്ത്രം നടപ്പാക്കുക, മൂന്നാമത്തേത് തെരഞ്ഞെടുപ്പില്‍ വിജയിക്കുക എന്നതുമാണ്. അവരുടെ ലക്ഷ്യവും ഏതാണ്ട് ഇതൊക്കെ തന്നെയാണ്. മായാവതി ജിയെയും, മുലായാംസിങ്ജിയെയും മമതാജിയെയും ചന്ദ്രബാബു നായിഡു ജിയെയും എനിക്ക് ഒരിക്കലും മോദി സര്‍ക്കാരിനെ പിന്തുണക്കുന്നതായി എനിക്ക് കാണാന്‍ കഴിയില്ലെന്നും രാഹുല്‍ പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more