സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ നാളെ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ നടത്തുമെന്ന് അറിയിച്ചിരുന്ന വാര്‍ത്താ സമ്മേളനം റദ്ദാക്കിയെന്ന് സൂചന. വാര്‍ത്താ സമ്മേളനത്തെ കുറിച്ച് പി.ടി.ഐ ട്വീറ്റ് ചെയ്തിരുന്നുവെങ്കിലും പിന്നീട് ഇത് പിന്‍വലിച്ചിരുന്നു. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇത് വരെ വന്നിട്ടില്ല.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച പ്രതീക്ഷിച്ചതിലും ധുര്‍ബലമാണെന്ന ഐ.എം.എഫ് വിലയിരുത്തല്‍ പുറത്ത് വന്നതിന് പിന്നാലെയായിരുന്നു വാര്‍ത്താ സമ്മേളനം പ്രഖ്യാപിച്ചിരുന്നത്. സാമ്പത്തിക പരിഷ്‌കരണം സംബന്ധിച്ച നിര്‍ണായക പ്രഖ്യാപനങ്ങള്‍ ധനമന്ത്രി നടത്തിയേക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കഴിഞ്ഞ വാര്‍ത്താസമ്മേളനത്തില്‍ ധനമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. യുവാക്കള്‍ ഓണ്‍ലൈന്‍ ടാക്‌സികള്‍ ഉപയോഗിക്കുന്നതിനാലാണ് വാഹനവിപണി തളര്‍ന്നതെന്നായിരുന്നു പരാമര്‍ശം.