| Wednesday, 18th March 2020, 4:26 pm

'കൊവിന്ദ്-കൊവിഡ്' തലക്കെട്ടിനെതിരെ ടെലഗ്രാഫിന് പ്രസ് കൗണ്‍സില്‍ നോട്ടീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തതുമായി ബന്ധപ്പെട്ട വാര്‍ത്ത റിപ്പോർട്ട് ചെയ്തതില്‍ ടെലഗ്രാഫ് പത്രത്തിന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നോട്ടീസ്. വാര്‍ത്തയ്ക്ക് നല്‍കിയ തലകെട്ടില്‍ വിശദീകരണം ആവശ്യപ്പെട്ടാണ് പ്രസ് കൗണ്‍സില്‍ നോട്ടീസയച്ചിരിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തലകെട്ട്, മാധ്യമപ്രവര്‍ത്തനത്തിന്റെ മാനദണ്ഢങ്ങള്‍ ലംഘിച്ചുവെന്ന് പ്രസ് കൗണ്‍സില്‍ ചൂണ്ടിക്കാണിക്കുന്നു. ഗൊഗോയിയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത വാര്‍ത്തയെ മഹാമാരിയായ കൊവിഡിനോട് ഉപമിച്ചായിരുന്നു ടെലഗ്രാഫിന്റെ തലകെട്ട്. ‘കോവിന്ദ് നോട്ട് കൊവിഡ് ഡിഡ് ഇറ്റ്’ എന്ന തലകെട്ടില്‍ പ്രസിദ്ധീകരിച്ച വാർത്ത നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. വാര്‍ത്തയില്‍ ഗൊഗോയിയെ റാഫേല്‍-അയോധ്യ ജഡ്ജ് എന്നും പരാമര്‍ശിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

രഞ്ജന്‍ ഗൊഗോയിയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തതിനെതിരെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. വിഷയത്തില്‍ കപില്‍ സിബല്‍, രണ്‍ദീപ് സിങ് സുര്‍ജേവാല, പ്രശാന്ത് ഭൂഷണ്‍ തുടങ്ങിയവര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

We use cookies to give you the best possible experience. Learn more