| Monday, 1st January 2018, 9:33 am

പുതുവര്‍ഷത്തലേന്ന് പ്രസിഡന്റിന്റെ പൊതുമാപ്പ്; ബറൂണ്ടിയില്‍ ജയില്‍മോചിതരായത് 2000 ത്തിലേറെ തടവുകാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബുജുംബുറ: കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ബറൂണ്ടിയില്‍ തടവുകാര്‍ക്ക് മോചനം. തടവുശിക്ഷ അനുഭവിക്കുന്ന രണ്ടായിരം തടവുകാര്‍ക്ക് മാപ്പ് നല്‍കികൊണ്ട് പ്രസിഡന്റ് ഉത്തരവിറക്കിയിരിക്കുകയാണ്.

ബറൂണ്ടിയന്‍ പ്രസിഡന്റ് പീരെ നികുരന്‍സിസയാണ് പുതിയ പരിഷ്‌കാരവുമായി രംഗത്തെത്തിയിരിക്കുന്നത്. രണ്ടായിരത്തി പതിനെട്ടോടുകൂടി രാജ്യത്തെ വിവിധ ജയിലുകളില്‍ നിന്ന് തടവുകാരെ മോചിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വീണ്ടും കുറ്റക്യത്യങ്ങളില്‍ എര്‍പ്പെടാതിരിക്കാന്‍ അവര്‍ക്ക് വേണ്ട സാഹചര്യങ്ങളും തൊഴിലും നല്‍കുമെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

അഞ്ച് വര്‍ഷത്തിലധികമായി ജയിലില്‍ കഴിയുന്ന ഗര്‍ഭിണികളെയും മോചിപ്പിക്കും മാത്രമല്ല വികലാംഗരായ തടവുകാര്‍ക്കും സ്വാതന്ത്ര്യം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ പൗരന്‍മാര്‍ക്കിടയില്‍ രാജ്യസ്‌നേഹം വര്‍ധിപ്പിക്കാന്‍ സമൂഹത്തിന്റെ കൂട്ടായ ശ്രമം കൂടി അത്യാവശ്യമാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുറ്റകൃത്യങ്ങള്‍ ആവര്‍ത്തികാതിരിക്കാനുള്ള സാഹചര്യം ഒരുക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുതുവര്‍ഷത്തിലെ പ്രസിഡന്റിന്റെ പൊതുമാപ്പ് സംവിധാനത്തിലൂടെ ഏകദേശം 2,576 തടവുകാരാണ് ഇത്തവണ മോചിപ്പിക്കപ്പെടുന്നത്.

We use cookies to give you the best possible experience. Learn more