ചെന്നൈ: പുതുച്ചേരിയില്‍ രാഷ്ട്രപതി ഭരണത്തിന് ഉത്തരവിട്ടതായി റിപ്പോര്‍ട്ട്. ഫെബ്രുവരി 22 ന് നടന്ന വിശ്വാസ വോട്ടെടുപ്പില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പരാജയപ്പെട്ടതോടെയാണ് രാഷ്ട്രപതി ഭരണത്തിന് ഉത്തരവിട്ടത്. എന്‍.ഡി.ടി.വിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഫെബ്രുവരി 22 നായിരുന്നു പുതുച്ചേരിയില്‍ വിശ്വാസ വോട്ടെടുപ്പ് നടന്നത്. വിശ്വാസ വോട്ടെടുപ്പില്‍ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമാവുകയായിരുന്നു.
പുതുച്ചേരിയില്‍ വിശ്വാസ വോട്ടെടുപ്പിന് മണിക്കൂറുകള്‍ മുമ്പ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി രണ്ട് എം.എല്‍.എമാര്‍ കൂടി രാജിവെച്ചതും ഏറെ ചര്‍ച്ചയായിരുന്നു. ഇതോടെ കോണ്‍ഗ്രസിന്റെ അംഗബലം 12 ആയി ചുരുങ്ങുകയായിരുന്നു.
കോണ്‍ഗ്രസ് എം.എല്‍.എ ലക്ഷ്മി നാരായണനും കോണ്‍ഗ്രസ് സഖ്യമായ ഡി.എം.കെയില്‍ നിന്നുള്ള എം.എല്‍.എ വെങ്കിടേഷനുമാണ് രാജി വെച്ചത്.
മുതിര്‍ന്ന നേതാവായിരുന്നിട്ടും തനിക്ക് മന്ത്രിസ്ഥാനം നല്‍കാത്തതാണ് രാജിയ്ക്ക് കാരണമെന്ന് ലക്ഷ്മി നാരായണന്‍ എന്‍.ഡി.ടി.വിയോട് പ്രതികരിച്ചിരുന്നു. ആകെ 27 അംഗങ്ങളാണ് പുതുച്ചേരി നിയമസഭയിലുണ്ടായിരുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക