[] ന്യൂദല്‍ഹി: വനിതകളുടേത് ഉള്‍പ്പെടെ ആറ് ദയാഹര്‍ജികള്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി തള്ളി. ആഭ്യന്തരമന്ത്രാലയത്തിന്റെ ശുപാര്‍ശ അംഗീകരിച്ചാണ് ഹര്‍ജികള്‍ തള്ളിയത്.
നിതാരി കൂട്ടക്കൊലയിലെ പ്രതി സുരീന്ദര്‍ കോഹ്‌ലിയുടെ ഹര്‍ജി, മഹാരാഷ്ട്രയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ രേണുകഭായി, സീമ എന്നീ സഹോദരിമാരുടെ ഹര്‍ജികളടക്കം ആറ് പേരുടെ ഹര്‍ജികളാണ് രാഷ്ട്രപതി തള്ളിയത്.
ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ജൂണ്‍ 18ന് ദയാഹര്‍ജി തള്ളാനുള്ള ശുപാര്‍ശ രാഷ്ട്രപതിക്ക് നല്‍കിയിരുന്നു. പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ മന്ത്രാലയം അതത് സംസ്ഥാനങ്ങള്‍ക്ക് രാഷ്ട്രപതി നിര്‍ദ്ദേശം നല്‍കി.