തിരുവനന്തപുരം: രാഷ്ട്രപതി രാംവാഥ് കോവിന്ദിന്റെ കേരള സന്ദര്‍ശത്തിനിടെ സുരക്ഷാ വീഴ്ച. വിമാനത്താവളത്തില്‍ നിന്നും പൂജപ്പുരയിലേക്കുള്ള യാത്രയ്ക്കിടെ മേയറുടെ വാഹനം രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിനിടയിലേക്ക് കയറ്റാന്‍ ശ്രമിച്ചുവെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
14 വാഹനങ്ങളാണ് രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിലുള്ളത്. ഇതില്‍ എട്ടാമത്തെ വാഹനത്തിന് പിറകിലായി മേയറുടെ വാഹനം കയറ്റാന്‍ ശ്രമിക്കുകയായിരുന്നു.
തുമ്പ സെന്റ് സേവ്യേഴ്‌സ് മുതല്‍ മേയറുടെ വാഹനം രാഷ്ട്രപതിയുടെ വാഹനത്തിന് സമാന്തരമായി സഞ്ചരിക്കുകയായിരുന്നു. ഇതിനിടെ വാഹനവ്യൂഹത്തിന്റെ എട്ടാമത്തെ വാഹനത്തിനിടയില്‍ കയറ്റാന്‍ മേയറുടെ വാഹനം ശ്രമിക്കുകയായിരുന്നു.
ഇതോടെ രാഷ്ട്രപതിയുടെ പൈലറ്റ് വാഹനം ബ്രേക്കിടേണ്ട സ്ഥിതിയുണ്ടായി. തലനാരിഴയ്ക്കാണ് അപകടമില്ലാതായതെന്നാണ് പൊലീസും കേന്ദ്ര ഇന്റലിജന്‍സും പറയുന്നത്.
കേന്ദ്ര പ്രോട്ടോകോള്‍ പ്രകാരം രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിനിടയില്‍ മറ്റൊരു വാഹനം കയറ്റാന്‍ പാടില്ല.
അതേസമയം അത്തരമൊരു സംഭവമുണ്ടായോ എന്ന് അറിയില്ലെന്നും പരിശോധിക്കുമെന്നും മേയര്‍ പറഞ്ഞു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: President Ramnath Kovind Pilot Vehicles Security issue