| Monday, 6th August 2018, 2:32 pm

കേരളത്തില്‍ അടിക്കടി ഉണ്ടാകുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ദൗര്‍ഭാഗ്യകരം: വിമര്‍ശനവുമായി രാഷ്ട്രപതി രാം നാഥ് കോവിന്ദ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തില്‍ നടക്കുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. സംസ്ഥാനത്ത് രാഷ്ട്രീയത്തിന്റെ പേരില്‍ കൊലപാതകങ്ങള്‍ വര്‍ധിക്കുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്.

“കേരളം എല്ലാക്കാര്യത്തിലും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മുന്നിലാണ്. അതേസമയം ഇവിടെയുണ്ടാകുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ നിര്‍ഭാഗ്യകരവുമാണ്”- രാംനാഥ് കോവിന്ദ് പറഞ്ഞു.

പരസ്പര ബഹുമാനത്തിനും സഹവര്‍ത്തിത്വത്തിനും പേരുകേട്ട നാടാണ് കേരളം. എന്നാല്‍, അടിക്കടിയുണ്ടാകുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്.


ALSO READ: സിദ്ധീഖിന്റേത് ആര്‍.എസ്.എസിന്റെ ആസൂത്രിത കൊലപാതകം; ശ്രീധരന്‍ പിള്ളയ്ക്ക് മറുപടിയുമായി വി.പി.പി മുസ്തഫ


ഇത്തരം സംഭവങ്ങള്‍ വികസനത്തെ പിന്നോട്ടേക്കാണ് കൊണ്ടുപോകുന്നത്. സംവാദം, വിയോജിപ്പ്, വിസമ്മതം എന്നിവയെ സ്വാഗതം ചെയ്യുകയാണ് വേണ്ടത്. അക്രമങ്ങള്‍ക്ക് ജനാധിപത്യത്തില്‍ സ്ഥാനമില്ലെന്നും രാഷ്ട്രപതി പറഞ്ഞു.

നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

We use cookies to give you the best possible experience. Learn more