'അന്ധവിശ്വാസങ്ങളെ തുടച്ച് നീക്കണം'; റിപ്പബ്ലിക്ക് ദിന തലേന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദ്
Republic Day
'അന്ധവിശ്വാസങ്ങളെ തുടച്ച് നീക്കണം'; റിപ്പബ്ലിക്ക് ദിന തലേന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 25th January 2018, 10:40 pm

ന്യൂദല്‍ഹി: 69-ാമത് റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. അന്ധവിശ്വാസങ്ങളെ തുടച്ചു നീക്കണമെന്നും കാലഹരണപ്പെട്ട വിദ്യാഭ്യാസ സമ്പ്രദായം മാറ്റണമെന്നും ജനങ്ങളാണ് രാജ്യത്തിന്റെ തൂണുകളെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു.


Also Read: എം. സ്വരാജിനൊപ്പമുള്ള ചിത്രം ഉപയോഗിച്ച് അപവാദപ്രചരണം: മനോരമ ന്യൂസിലെ ഷാനി പ്രഭാരന്‍ ഡി.ജി.പിയ്ക്ക് പരാതി നല്‍കി


അഭിപ്രായങ്ങളോട് യോജിക്കാതിരിക്കാം പക്ഷെ അത് മറ്റുള്ളവരുടെ ആത്മാഭിമാനത്തെ കളിയാക്കികൊണ്ടായിരിക്കരുെതന്നും അദ്ദേഹം പറഞ്ഞു. പത്മാവത് സിനിമയ്‌ക്കെതിരെ രാജ്യത്തിന്റെ പലഭാഗത്തും പ്രതിഷേധങ്ങളും അക്രമങ്ങളും നടക്കുന്ന പശ്ചാത്തലത്തില്‍ രാഷ്ട്രപതി പറഞ്ഞത് ഏറെ പ്രസക്തമാണ്.


Never Miss: ചര്‍ച്ചയ്ക്കിടെ ചാനല്‍ അവതാരകയെ ‘ബേബി’ എന്ന് വിളിച്ച് കര്‍ണിസേന പ്രതിനിധി; രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് അവതാരക (Watch Video)


രാജ്യത്തെ പൗരന്മാരില്‍ 60 ശതമാനത്തിലേറെ പേര്‍ 35 വയസ്സിനു താഴെ പ്രായമുള്ളവരാണ്. അവരിലാണു നമ്മുടെ പ്രതീക്ഷകള്‍. സാക്ഷരത വ്യാപിപ്പിക്കുന്നതില്‍ പുരോഗതി നേടാന്‍ നമുക്കു സാധിച്ചിട്ടുണ്ട്. ഇനി നമ്മുടെ ശ്രമം വിദ്യാഭ്യാസ സമ്പ്രദായം പരിഷ്‌കരിക്കാനും നിലവാരമേറിയതാക്കാനും വികസിപ്പിക്കാനും ആയിരിക്കണം.


Also Read: ഉല്‍പ്പന്നങ്ങളില്‍ അനുവദിനീയമായതിലും അധികം രാസവസ്തുക്കള്‍; ബാബാ രാംദേവിന്റെ ‘പതഞ്ജലി’ ഉല്‍പ്പന്നങ്ങള്‍ ഖത്തര്‍ നിരോധിച്ചു


സമത്വവും മതേതരത്വവും സൗഹൃദവുമാണ് രാജ്യത്തിന്റെ ആണിക്കല്ല്. ഇനിയുളള ശ്രമം വിദ്യാഭ്യാസ സമ്പ്രദായം പരിഷ്‌കരിക്കാനും നിലവാരമേറിയതാക്കാനും വികസിപ്പിക്കാനും ആയിരിക്കണം. ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ, ജനിതക ഘടനാശാസ്ത്രം, റോബട്ടിക്‌സ്, ഓട്ടമേഷന്‍ തുടങ്ങിയ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ യാഥാര്‍ഥ്യങ്ങളെ അഭിസംബോധന ചെയ്യാന്‍ തക്കവണ്ണമാക്കി മാറ്റണം. -രാഷ്ട്രപതി പറഞ്ഞു.