| Friday, 1st December 2023, 8:21 am

യു.എ.ഇയിൽ നടക്കുന്ന യു.എൻ ഉച്ചകോടിയിൽ ഇസ്രഈലിനെ ക്ഷണിച്ചു; ഇറാൻ പ്രസിഡന്റ്‌ പങ്കെടുക്കില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

അബുദാബി: ദുബായ്‌യിൽ വെച്ച് നടക്കുന്ന യു.എൻ സി.ഒ.പി28 കാലാവസ്ഥ ഉച്ചകോടിയിൽ ഇസ്രഈലി പ്രസിഡന്റ്‌ ഐസക് ഹെർദോഗിനെ ക്ഷണിച്ചതിനെ തുടർന്ന് പ്രസിഡന്റ്‌ ഇബ്രാഹീം റഈസി പങ്കെടുക്കില്ലെന്ന് അറിയിച്ച് ഇറാൻ.

ഫ്രണ്ട്‌സ് ഓഫ് ബ്രിക്സ് വിദേശകാര്യ മന്ത്രിമാർ ജൂണിൽ കേപ്പ് ടൗണിൽ വെച്ച് നടത്തിയ യോഗത്തിനിടയിൽ യു.എ.ഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുള്ള ബിൻ സൈദ് അൽ നെഹ്യാൻ ഇറാൻ വിദേശകാര്യ മന്ത്രി ഹൊസൈൻ ആമിർ അബ്ദുള്ളാഹിയനുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ പ്രസിഡന്റ്‌ റഈസിയെ ഉച്ചകോടിയിലേക്ക് ക്ഷണിച്ചിരുന്നു.

‘യു.എൻ കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച യോഗത്തിൽ സയണിസ്റ്റ് ഭരണകൂടത്തിന്റെ പ്രതിനിധികളെയും ക്ഷണിച്ചിട്ടുണ്ട് എന്നതിനാൽ ഇറാന്റെ പ്രസിഡന്റ്‌ പരിപാടിയിൽ പങ്കെടുക്കില്ല,’ ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐ.ആർ.എൻ.എ അറിയിച്ചു.

അതേസമയം, വായു മലിനീകരണം പരിഹരിക്കാനുള്ള നടപടികൾ സംബന്ധിച്ച് ഇറാന്റെ നില വ്യക്തമാക്കുവാൻ ഇറാൻ ഊർജകാര്യ മന്ത്രി അലി അക്ബർ മെഹ്റാബിയൻ യു.എ.ഇയിലേക്ക് പോയതായും ഐ.ആർ.എൻ.എ റിപ്പോർട്ട് ചെയ്തു.

‘യു.എ.ഇയുടെ നേതൃത്വത്തിലാണ് സി.ഒ.പി28 കാലാവസ്ഥ ഉച്ചകോടി നടക്കുന്നത് എന്നതിനാൽ നിലവിൽ സയണിസ്റ്റ് ഭരണകൂടം നടത്തി വരുന്ന യുദ്ധ കുറ്റങ്ങളുടെയും വംശഹത്യയുടെയും പശ്ചാത്തലത്തിൽ യോഗത്തിലെ ഇസ്രഈലി അധിനിവേശ ഭരണകൂടത്തിന്റെ സാന്നിധ്യം ഗൗരവത്തോടെയാണ് കാണേണ്ടത്,’ ആമിർ അബ്ദുള്ളാഹിയൻ പറഞ്ഞു.

പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രസിഡന്റ്‌ ഹെർദോഗും ഉൾപ്പെടെ 1000 പേർ ഉൾപ്പെടുന്ന വലിയ സംഘമായിരുന്നു പോകാനിരുന്നത്. പിന്നീട് ഇത് 28 മാത്രമായി ചുരുങ്ങുകയായിരുന്നു.

ഇസ്രഈൽ നടത്തുന്ന യുദ്ധക്കുറ്റങ്ങൾ അവസാനിപ്പിക്കുവാൻ ഇസ്‌ലാമിക ഭരണകൂടങ്ങൾ അവരുടെ പ്രവർത്തനങ്ങൾ തുടരണമെന്നും ഫലസ്തീൻ ജനങ്ങളോടുള്ള ഉത്തരവാദിത്തം നിറവേറ്റാൻ യു.എൻ സുരക്ഷാ കൗൺസിലിൽ ഉടൻ പരിഹാര മാർഗം രൂപപ്പെടുത്തണമെന്നും ആമിർ അബ്ദുള്ളാഹിയൻ പറഞ്ഞു.

Content Highlight: President Raeisi skips Dubai summit due to Israeli attendance

ഇസ്രഈല്‍ ഫലസ്തീന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഡൂള്‍ന്യൂസ് പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍, അഭിമുഖങ്ങള്‍

1) ഗസയുടെ 75 വര്‍ഷത്തെ ചരിത്രം; എങ്ങിനെയാണ് ഹമാസിന്റെ ആക്രമണമുണ്ടാകുന്നത്? (24/11/2023) മൈക്കൽ ആൽബർട്ട്

2) മൊസാദിന്റെ സുഹൃത്ത്, ഇസ്രഈല്‍ പിടിച്ചെടുത്ത ഇസ്രഈല്‍ കപ്പലിന്റെ ഉടമസ്ഥന്‍; ആരാണ് റാമി ഉന്‍ഗര്‍ ?(22/11/2023)

3) ബ്രീട്ടീഷ് ഇന്ത്യയിലെ പാഠപുസ്തകത്തിലുള്ള ഫലസ്തീനും ഭൂപടത്തിലില്ലാത്ത ഇസ്രഈലും (21/11/2023) എ.കെ. രമേശ്

4) ഇസ്രഈലും അധിനിവേശവും(10/11/2023) നാസിറുദ്ധീൻ

5) ഫലസ്തീനികളില്‍ ചെറിയൊരു വിഭാഗം എന്ത്‌കൊണ്ട് അക്രമാസക്തരാകുന്നു; ആറ് ചരിത്ര കാരണങ്ങള്‍(31/10/2023) Zachary Foster

6) ഇസ്രഈല്‍ ആശുപത്രികളെ എല്ലാ കാലത്തും ആക്രമിച്ചിരുന്നു; ചരിത്രത്തില്‍ നിന്നും 5 തെളിവുകള്‍(26/10/2023) നോർമൻ ഫിങ്കൽസ്റ്റീൻ

7) ഫലസ്തീന്‍ രാഷ്ട്രീയം മാറുന്നുണ്ട് ഹമാസും(28/10/2023) കെ.ടി. കുഞ്ഞിക്കണ്ണൻ

8) ഫലസ്തീനിലേക്ക് ഇനി അധികം ദൂരമില്ല(13/10/2023) ഫാറൂഖ്

9) ഇസ്രഈലിന്റേത് ഉടമ്പികളോ കരാറുകളോ അംഗീകരിക്കാത്ത ചരിത്രം; ഫലസ്തീനികളുടെ മുന്നിലുള്ള ഏകവഴി പോരാട്ടം (10/10/2023) പി.ജെ. വിൻസെന്റ്/സഫ്‌വാൻ കാളികാവ്

10) സമീകരിക്കാനാകില്ല ഇസ്രഈലി ഭികരതയോട് ഹമാസിനെ(08/10/2023) അനു പാപ്പച്ചൻ

We use cookies to give you the best possible experience. Learn more