ന്യൂദല്‍ഹി: ആം ആദ്മി എ.എം.എല്‍മാരെ അയോഗ്യരാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചു. 20 എം.എല്‍.എ മാരെ അയോഗ്യരാക്കിയതായി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്.
അതേസമയം അടുത്ത ആറുമാസത്തിനുള്ളില്‍ ദല്‍ഹിയിലെ 20 മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതാണെന്ന് ഉത്തതവൃത്തങ്ങള്‍ അറിയിച്ചു. എം.എല്‍.എ മാര്‍ ഇരട്ടപ്പദവി വഹിച്ചതാണ് അയോഗ്യരാക്കാനുള്ള പ്രധാനകാരണമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാണിച്ചത്.
നിലവില്‍ എം.എല്‍.എ പദവിയിലിരിക്കെത്തന്നെ പ്രതിഫലം പറ്റുന്ന പാര്‍ലമെന്ററി സെക്രട്ടറി സ്ഥാനം ഇവര്‍ വഹിച്ചിരുന്നു. ഇതിനെതിരെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് പ്രതിപക്ഷവും ദല്‍ഹിയിലെ പ്രമുഖ അഭിഭാഷകനും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.
വെള്ളിയാഴ്ച രാവിലെ ചേര്‍ന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗത്തില്‍ ആരോപണവിധേയരായ എം.എല്‍.എ മാരെ അയോഗ്യരാക്കാന്‍ തീരുമാനമെടുത്തിരുന്നു. ദല്‍ഹി രാജ്യസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷമാണ് കമ്മീഷന്‍ ഈ നടപടിയിലേക്ക് കടന്നത്.
എഴുപതംഗ മന്ത്രിസഭയില്‍ 66 പേരുടെ ഭൂരിപക്ഷമുള്ള പാര്‍ട്ടിയാണ് ആം ആദ്മി. 20 പേര്‍ അയോഗ്യരാക്കപ്പെട്ടാലും 46 പേരുടെ പിന്തുണ പാര്‍ട്ടിക്കുണ്ടാകും. ഉപതിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായാല്‍ ഒരുപക്ഷെ പാര്‍ട്ടിയില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ക്ക് അത് ഇടയാക്കും.