അരവിന്ദ് കെജ്‌രിവാളിനെ ദല്‍ഹി മുഖ്യമന്ത്രിയായി രാഷ്ട്രപതി നിയമിച്ചു
national news
അരവിന്ദ് കെജ്‌രിവാളിനെ ദല്‍ഹി മുഖ്യമന്ത്രിയായി രാഷ്ട്രപതി നിയമിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 14th February 2020, 11:55 pm

ന്യൂദല്‍ഹി: നിയമ സഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ അരവിന്ദ് കെജ്‌രിവാളിനെ ദല്‍ഹി മുഖ്യമന്ത്രിയായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിയമിച്ചു. ഞായറാഴ്ച രാം ലീല മൈതാനിയില്‍ ദല്‍ഹി മുഖ്യമന്ത്രിയായി കെജ്‌രിവാള്‍ സത്യപ്രതിഞ്ജ ചെയ്യും.

മത്സരിച്ച 70 മണ്ഡലങ്ങളില്‍ 63-ലും വിജയിച്ചാണ് ആം ആദ്മി പാര്‍ട്ടി മൂന്നാം തവണയും അധികാരത്തിലേറുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഏഴ് സീറ്റുകള്‍ മാത്രമാണ് ബി.ജെ.പിയ്ക്ക് നേടാനായത്. അന്തരിച്ച കോണ്‍ഗ്രസ് നേതാവും മുന്‍ ദല്‍ഹി മുഖ്യമന്ത്രിയുമായി ഷീല ദീക്ഷിതിന്റെ ഭരണ നേട്ടങ്ങളെ മുന്‍നിര്‍ത്തി പ്രചരണം നടത്തിയ കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും നേടാനായില്ല.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പുതുമുഖങ്ങള്‍ക്ക് കൂടി അവസരം നല്‍കുന്ന മന്ത്രിസഭയായിരിക്കും കെജ്രിവാളിന്റേത് എന്നാണ് പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്. ദല്‍ഹി വികസനത്തിന് ഊന്നല്‍ നല്‍കുന്ന മന്ത്രിസഭയില്‍ കഴിഞ്ഞ മന്ത്രിസഭയിലെ മുതിര്‍ന്ന നേതാക്കളെയും ഉള്‍പ്പെടുത്തും. മന്ത്രിസഭ രൂപീകരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങളൊന്നും ആം ആദ്മി പാര്‍ട്ടി പുറത്ത് വിട്ടിട്ടില്ല.