കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ നിന്ന് പിടികൂടിയ വവ്വാലുകളില്‍ നിപാ സാന്നിധ്യം. രണ്ടിനം വവ്വാലുകളില്‍ നിപക്കെതിരായ ആന്റിബോഡി കണ്ടെത്തിയിട്ടുണ്ട്.
എന്‍.ഐ.വി പൂനെയില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. കൂടുതല്‍ പഠനം ആവശ്യമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.
നിപാ വൈറസിന്റെ ഉറവിടം വവ്വാലെന്ന് അനുമാനിക്കുന്നതായാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞിരിക്കുന്നത്. ശേഖരിച്ച സാമ്പിളുകളുടെ വിശദമായ പരിശോധന നടക്കുകയാണെന്നും വീണാ ജോര്‍ജ് പറഞ്ഞു.
കോഴിക്കോട് ചാത്തമംഗലത്ത് പന്ത്രണ്ടുവയസുകാരന്‍ നിപ ബാധിച്ച് മരിച്ചിരുന്നു.
ചര്‍ദ്ദിയും മസ്തിഷ്‌ക ജ്വരവും ബാധിച്ച കുട്ടി ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.
രോഗം സ്ഥിരീകരിച്ച ശേഷം നില ഗുരുതരമായി മണിക്കൂറുകള്‍ക്കകം കുട്ടി മരണപ്പെടുകയായിരുന്നു.
251 പേരാണ് കുട്ടിയുടെ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്നത്. ഇവരില്‍ 121 പേര്‍ ആരോഗ്യപ്രവര്‍ത്തകരായിരുന്നു. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് പരിശോധനക്കയച്ച സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെയെല്ലാം ഫലങ്ങള്‍ നെഗറ്റീവായിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights:Presence of NIPAH in bats caught from Kozhikode