മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളാണ് അല്‍ഡഫോണ്‍സ് പുത്രന്റെ പ്രേമവും വിനീത് ശ്രീനിവാസന്റെ ഹൃദയവും. യുവ പ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രങ്ങള്‍ റിലീസ് സമയത്ത് വലിയ തരംഗമായി മാറിയിരുന്നു.
ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ ക്രോസ് ഓവര്‍ നടത്തിയാല്‍ എങ്ങനെയിരിക്കും. അരുണ്‍ നീലകണ്ഠന്‍ പ്രേമത്തിലെത്തിയ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. പ്രേമത്തിലെ ഗിരിരാജന്‍ കോഴിയായാണ് ഹൃദയത്തിലെ അരുണ്‍ നീലകണ്ഠന്‍ എത്തിയിരിക്കുന്നത്.
ദര്‍ശനയെ പ്രൊപ്പോസ് ചെയ്യുന്ന ഡയലോഗുകളാണ് പ്രേമത്തിലെ മേരിയോട് അരുണ്‍ പറയുന്നത്. ഇതൊക്കെ കണ്ട് അന്തം വിട്ട് നിക്കുന്ന ജോര്‍ജിനേയും ടീമിനേയും പുറകില്‍ കാണാം. മേരിയുടെ അച്ഛന്‍ വന്ന് ചോദ്യം ചെയ്യുമ്പോള്‍ ഹൃദയത്തില്‍ തല്ലാന്‍ വരുന്ന സീനിയേഴ്‌സിനോട് പറയുന്ന ഡയലോഗാണ് അരുണ്‍ പറയുന്നത്. പ്രേമത്തില്‍ ഷറഫുദ്ദീനാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്.
വൈറല്‍ ട്രോള്‍ മേക്കര്‍ അതുല്‍ സജീവാണ് ഈ ക്രോസ് ഓവറിന് പിന്നില്‍. നേരത്തെ അതുല്‍ എഡിറ്റ് ചെയ്ത പുഷ്പയുടെ ഡാന്‍സും അയ്യപ്പനും കോശിയും തെലുങ്ക് റീമേക്കുള്‍പ്പെടെയുള്ള വീഡിയോകള്‍ ശ്രദ്ധ നേടിയിരുന്നു.
ജസ്റ്റിസ് ലീഗ്, ട്രാഫിക്ക്, മേഘം, കുമ്പളങ്ങി നൈറ്റ്‌സ് തുടങ്ങിയ സിനിമയിലെ വിവിധ രംഗങ്ങളില്‍ തന്റെ വൈറല്‍ സ്റ്റെപ്പുമായി പുഷ്പ വരുന്ന വീഡിയോ മുമ്പ് വൈറലായതാണ്. ഇതിന് പുറമേ പവന്‍ കല്യാണിന്റെ ഭീംല നായക് പുറത്ത് വരുന്നതിന് മുമ്പ് തന്നെ അയ്യപ്പനും കോശിയും തെലുങ്ക് റീമേക്ക് തന്റെ ഭാവനയില്‍ സൃഷ്ടിച്ച അതുലിന്റെ വീഡിയോയും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.
Content Highlight: premam-hridayam cross over video became viral on social media