| Tuesday, 2nd June 2015, 1:27 pm

പ്രേമം; കാലത്തെ അതിജീവിക്കുന്ന സൗഹൃദങ്ങളുമുണ്ട് എന്ന ഒരോര്‍മ്മപ്പെടുത്തല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആദ്യ സിനിമയായ മലര്‍വാടി ആര്‍ട്‌സ് ക്ലബ് മുതല്‍ 2015ലെ ആദ്യ സൂപ്പര്‍ ഹിറ്റായ ഒരു വടക്കന്‍ സെല്‍ഫി വരെ മിനിമം ഗ്യാരന്റി പടങ്ങളാണ് സ്വന്തം പരിമിതികള്‍ നന്നായി അറിയുന്ന ഈ നടന്‍ സമ്മാനിച്ചത്. അല്‍ഫോണ്‍സ് പുത്രന്റെ ആദ്യ സംവിധാനസംരംഭമായ നേരം എന്ന നിവിന്‍ പോളി ചിത്രത്തിലും നേരം കൊല്ലാനുള്ള വകയെല്ലാം ഉണ്ടായിരുന്നു.



| ഫിലിം റിവ്യൂ | സൂരജ്.കെ.ആര്‍ |


ഡൂള്‍ തീയേറ്റര്‍ റേറ്റിങ് : ★★★★☆
ചിത്രം: പ്രേമം
രചന, സംവിധാനം: അല്‍ഫോണ്‍സ് പുത്രന്‍
നിര്‍മാണം: അന്‍വര്‍ റഷീദ്
അഭിനേതാക്കള്‍: നിവിന്‍ പോളി, അനുപമ, സായ് പല്ലവി, മഡോണ സെബാസ്റ്റിയന്‍
സംഗീതം: രാജേഷ് മുരുകേശന്‍
ഛായാഗ്രഹണം: ആനന്ദ് സി ചന്ദ്രന്‍

മലയാള യുവ നടന്‍മാരില്‍ കളം അറിഞ്ഞു കളിക്കാന്‍ ഏറ്റവും നന്നായി അറിയാവുന്നത് നിവിന്‍ പോളിക്കാണെന്നത് ഇതിനകം തന്നെ തെളിഞ്ഞിട്ടുള്ളതാണ്. ആദ്യ സിനിമയായ മലര്‍വാടി ആര്‍ട്‌സ് ക്ലബ് മുതല്‍ 2015ലെ ആദ്യ സൂപ്പര്‍ ഹിറ്റായ ഒരു വടക്കന്‍ സെല്‍ഫി വരെ മിനിമം ഗ്യാരന്റി പടങ്ങളാണ് സ്വന്തം പരിമിതികള്‍ നന്നായി അറിയുന്ന ഈ നടന്‍ സമ്മാനിച്ചത്. അല്‍ഫോണ്‍സ് പുത്രന്റെ ആദ്യ സംവിധാനസംരംഭമായ നേരം എന്ന നിവിന്‍ പോളി ചിത്രത്തിലും നേരം കൊല്ലാനുള്ള വകയെല്ലാം ഉണ്ടായിരുന്നു.

പ്രേക്ഷക മനസ്സറിഞ്ഞ് വാണിജ്യ ചേരുവകളെല്ലാം സമം ചേര്‍ത്ത് ചാലിച്ചാണ് പ്രേമത്തിലൂടെ ഇതേ ടീം വീണ്ടുമെത്തുന്നത്. നിവിന്‍ അടക്കമുള്ള താരങ്ങളുടെ മികച്ച പ്രകടനവും സീനുകളുടെ കാതലറിഞ്ഞുള്ള ക്യാമറയുടെ ചലനവും ഇടയ്ക്കിടെ ഒഴുകിയെത്തുന്ന പാട്ടുകളും കൂടി രണ്ടേ മുക്കാല്‍ മണിക്കൂര്‍ ഈ ചിത്രം പ്രേക്ഷകരെ ശരിക്കും രസിപ്പിച്ചിരുത്തുന്നുണ്ട്.

മലയാള സിനിമയ്ക്ക് പുതുമ ഇല്ല എന്ന് മുറവിളി കൂട്ടുന്നവര്‍ക്കുള്ള മറുപടി കൂടിയാണ് അവതരണത്തിലെങ്കിലും പുതുമ കാത്തുസൂക്ഷിക്കുന്ന ഈ പ്രേമം. ചില നേരങ്ങളില്‍ ദൈര്‍ഘ്യമേറിയ ഷോട്ടുകളിലൂടെയും മറ്റു ചിലപ്പോള്‍ സംഭാഷണങ്ങളില്‍ കഥാപാത്രങ്ങള്‍ക്കു പകരം ഒബ്ജക്ടുകളില്‍ ഫോക്കസ് ചെയ്തും മലയാളത്തിലെ സ്ഥിരം ശൈലിയല്ല തന്റേത് എന്ന് തന്റേടത്തോടെ വിളിച്ചു പറയുന്നുണ്ട് സംവിധായകന്‍. പറഞ്ഞ കഥ തന്നെ എങ്ങനെ പുതുമയോടെ പറയാം എന്നതിന്റെ ഉത്തമോദാഹരണം കൂടിയാണ് ഈ ചിത്രം.


മേരി, മലര്‍, സെലിന എന്നിങ്ങനെ യഥാക്രമം മൂന്നു പ്രണയനായികമാര്‍. ഇതില്‍ കോളേജില്‍ വച്ച് ഗസ്റ്റ് ലക്ചറര്‍ ആയ തമിഴ് സുന്ദരി മലരിനോടുള്ള പ്രണയമാകും നമ്മെ ഏറെ രസിപ്പിക്കുകയും നൊമ്പരപ്പെടുത്തുകയും ചെയ്യുക. സിനിമയുടെ മൂന്നാം പാതി, അതായത് ജോര്‍ജിന്റെ മൂന്നാം പ്രണയം അല്‍പ്പ നേരത്തേയ്ക്കാണെങ്കിലും പ്രേക്ഷകരെ അത്യാവശ്യം ബോറടിപ്പിക്കുന്നുണ്ട്.



നേരം എന്ന ചിത്രത്തിലെ ഒരുപിടി താരങ്ങളെ പ്രേമത്തിലും നിലനിര്‍ത്തിയിട്ടുണ്ട് സംവിധായകന്‍. ഒപ്പം ഓം ശാന്തി ഓശാനയുടെ സംവിധായകനായ ജൂഡ് ആന്റണി ജോസഫിനെയും, രണ്‍ജി പണിക്കരെയും, സംവിധായകന്‍ തന്നെ തന്നെയും കെമിയോ റോളുകളില്‍ അങ്ങിങ്ങായി അവതരിപ്പിക്കുന്നുണ്ട്. നവയുഗ മലയാള സിനിമകളില്‍ ഭൂരിഭാഗവും ചില സ്ഥിര സൗഹൃദങ്ങളുടെ തണലിലാണ് ഇതള്‍ വിരിയുന്നത് എന്നത് ശ്രദ്ധേയം.

ജോര്‍ജ് ഡേവിഡ് എന്ന നിവിന്‍ പോളി കഥാപാത്രത്തിന്റെ മൂന്നു കാലഘട്ടങ്ങളിലുള്ള മൂന്നു വ്യത്യസ്ത പ്രണയങ്ങളുടെ ആകെത്തുകയാണ് പ്രേമം. 2000ാമാണ്ടിലെ പ്രീഡിഗ്രി പ്രണയം, 2005ലെ കോളേജ് പ്രണയം, പിന്നെ 2014ല്‍ ജോലിക്കാരനായ ശേഷമുള്ള പ്രണയവും വിവാഹവും.

മേരി, മലര്‍, സെലിന എന്നിങ്ങനെ യഥാക്രമം മൂന്നു പ്രണയനായികമാര്‍. ഇതില്‍ കോളേജില്‍ വച്ച് ഗസ്റ്റ് ലക്ചറര്‍ ആയ തമിഴ് സുന്ദരി മലരിനോടുള്ള പ്രണയമാകും നമ്മെ ഏറെ രസിപ്പിക്കുകയും നൊമ്പരപ്പെടുത്തുകയും ചെയ്യുക. സിനിമയുടെ മൂന്നാം പാതി, അതായത് ജോര്‍ജിന്റെ മൂന്നാം പ്രണയം അല്‍പ്പ നേരത്തേയ്ക്കാണെങ്കിലും പ്രേക്ഷകരെ അത്യാവശ്യം ബോറടിപ്പിക്കുന്നുണ്ട്.

നീന; കണ്ടിരിക്കേണ്ടൊരു പിന്തിരിപ്പന്‍ ചിത്രം(26-5-2015)

സിനിമയ്ക്ക് ഞങ്ങളെ ആവശ്യമില്ല: കാവ്യാ മാധവന്‍(04-05-2015)

അടുത്തപേജില്‍ തുടരുന്നു


അവതരണത്തിലെ പുതുമ തന്നെയാണ് പ്രേമത്തിന്റെ രസച്ചരട്. എന്നാല്‍ സിനിമ അവസാനത്തോടടുക്കുമ്പോള്‍ ഇത്  കൈവിട്ടു പോകുമോ എന്ന പ്രേക്ഷകരുടെ സംശയം സ്വാഭാവികം. അതേ സമയം ജീവിതം നമ്മെ കൊണ്ടെത്തിക്കുന്ന ചില അസംബന്ധ നിമിഷങ്ങളെക്കുറിച്ച് അത്ഭുതം കൂറുകയും ചെയ്യാം.



എങ്കിലും പറഞ്ഞു തേഞ്ഞ പ്രണയകഥകളില്‍ നിന്നും വ്യത്യസ്തമാകുന്നുണ്ട് ഈ ചിത്രം. ഒപ്പം ഓരോ പ്രണയവും ഒരോ അനുഭവങ്ങള്‍ കൂടിയാണെന്ന് പറഞ്ഞു വയ്ക്കുകയും ചെയ്യുന്നു സംവിധായകന്‍. ഓരോ പ്രണയത്തിനും കാലാനുസൃതമായ പരിസരം ഒരുക്കാനും മറക്കുന്നില്ല തിരക്കഥാകൃത്തുകൂടിയായ അല്‍ഫോണ്‍സ് പുത്രന്‍.

അവതരണത്തിലെ പുതുമ തന്നെയാണ് പ്രേമത്തിന്റെ രസച്ചരട്. എന്നാല്‍ സിനിമ അവസാനത്തോടടുക്കുമ്പോള്‍ ഇത്  കൈവിട്ടു പോകുമോ എന്ന പ്രേക്ഷകരുടെ സംശയം സ്വാഭാവികം. അതേ സമയം ജീവിതം നമ്മെ കൊണ്ടെത്തിക്കുന്ന ചില അസംബന്ധ നിമിഷങ്ങളെക്കുറിച്ച് അത്ഭുതം കൂറുകയും ചെയ്യാം.

ഓരോ കാലഘട്ടത്തിലും പുരുഷന്‍ പ്രണയത്തെ സമീപിക്കുന്നത് വ്യത്യസ്തമായായിരിക്കും എന്നു കൂടി പറയാനുള്ള സംവിധായകന്റെ ശ്രമത്തെയും പ്രശംസിക്കാം.

സമയവും അല്ലെങ്കില്‍ കാലവും ജീവിതവും തമ്മിലുള്ള ഒരു സങ്കീര്‍ണ്ണത കൂടിയാണ് പ്രേമം. അല്‍ഫോണ്‍സ് പുത്രന്റെ “നേര”ത്തിലും സമയം തന്നെയാണല്ലോ സിനിമയെ നയിച്ചത്. അനുദിനം മാറിമറിയുന്ന ജീവിതത്തില്‍ കാലം, അതായത് സമയം തന്നെയാണ് വിധി എന്നും ഈ ചിത്രം പറഞ്ഞു വയ്ക്കുന്നു.


പ്രേമത്തില്‍ പ്രേമം മാത്രമല്ല, ഇഴപിരിയാത്ത സൗഹൃദങ്ങളെയും അടയാളപ്പെടുത്തുന്നുണ്ട് സംവിധായകന്‍. കാലത്തെ അതിജീവിക്കുന്ന സൗഹൃദങ്ങളും ഉണ്ട് എന്ന ഒരു ഓര്‍മ്മപ്പെടുത്തല്‍. ഒപ്പം പ്രണയത്തിന്റെ ഉയര്‍ച്ചയിലും തളര്‍ച്ചയിലും താങ്ങാവുന്ന കൂട്ടുകാരുടെ ആത്മാര്‍ഥതയും. ദ്വയാര്‍ഥ പ്രയോഗവളിപ്പുകള്‍ ഈയിടെയായി കുലം കുത്തി വാഴുന്ന മലയാള സിനിമയ്ക്ക് ഒരളവു വരെ ആശ്വാസമാണ് ഈ സൗഹൃദം വിടര്‍ത്തുന്ന പൊട്ടിച്ചിരി.


ദ്വയാര്‍ഥ പ്രയോഗവളിപ്പുകള്‍ ഈയിടെയായി കുലം കുത്തി വാഴുന്ന മലയാള സിനിമയ്ക്ക് ഒരളവു വരെ ആശ്വാസമാണ് ഈ സൗഹൃദം വിടര്‍ത്തുന്ന പൊട്ടിച്ചിരി

പ്രേമത്തില്‍ പ്രേമം മാത്രമല്ല, ഇഴപിരിയാത്ത സൗഹൃദങ്ങളെയും അടയാളപ്പെടുത്തുന്നുണ്ട് സംവിധായകന്‍. കാലത്തെ അതിജീവിക്കുന്ന സൗഹൃദങ്ങളും ഉണ്ട് എന്ന ഒരു ഓര്‍മ്മപ്പെടുത്തല്‍. ഒപ്പം പ്രണയത്തിന്റെ ഉയര്‍ച്ചയിലും തളര്‍ച്ചയിലും താങ്ങാവുന്ന കൂട്ടുകാരുടെ ആത്മാര്‍ഥതയും. ദ്വയാര്‍ഥ പ്രയോഗവളിപ്പുകള്‍ ഈയിടെയായി കുലം കുത്തി വാഴുന്ന മലയാള സിനിമയ്ക്ക് ഒരളവു വരെ ആശ്വാസമാണ് ഈ സൗഹൃദം വിടര്‍ത്തുന്ന പൊട്ടിച്ചിരി.

രാജേഷ് മുരുകേശന്റെ ഈണങ്ങള്‍ കഥപറച്ചിലിന്റെ ചടുലതയെ നിലനിര്‍ത്തുന്നതിന് ഏറെ സഹായിച്ചിട്ടുണ്ട്. പ്രദീപ് പാലാറിന്റെ വരികളും കഥാ സന്ദര്‍ഭങ്ങളോട് ചേര്‍ന്നു നിന്നു. അല്‍ഫോണ്‍സ് പുത്രന്റെ തന്നെ എഡിറ്റിങ്ങും മികച്ചതായി.

2014ലെ വിരലിലെണ്ണാവുന്ന ഹിറ്റുകളിലൊന്നായ ബാംഗ്ലൂര്‍ ഡെയ്‌സിന്റെ നിര്‍മ്മാതാവായ അന്‍വര്‍ റഷീദും പ്രേമത്തിന്റെ നിര്‍മ്മാതാവ് എന്ന നിലയില്‍ പ്രശംസയര്‍ഹിക്കുന്നു.

സൂപ്പര്‍ താരങ്ങളുടെയും സൂപ്പര്‍ സംവിധായകരുടെയും ചിത്രങ്ങള്‍ പോലും ആഴ്ച്ച തികയ്ക്കാന്‍ പാടുപെടുന്ന വര്‍ത്തമാനത്തില്‍ ചെറുതെങ്കിലും വ്യത്യസ്തതയ്ക്ക് ശ്രമിക്കുന്ന യുവതലമുറയില്‍ തന്നെ മലയാള സിനിമയുടെ പ്രതീക്ഷ.

കൂടുതല്‍ വായനക്ക്‌

ചിരിപ്പിച്ചും ത്രസിപ്പിച്ചും രസിപ്പിക്കുന്ന പ്രേമം(30-05-2015)

എന്റെ കുടുംബത്തിന്റെ പേരു കളയാന്‍ ഞാനാഗ്രഹിക്കുന്നില്ല: ധ്യാന്‍ ശ്രീനിവാസന്‍ സംസാരിക്കുന്നു (29-05-2015)

എന്റെ തെരഞ്ഞെടുപ്പുകള്‍ തെറ്റിപ്പോയി, ഇനി തീരുമാനം തെറ്റില്ല: ജയസൂര്യ (29-05-2015)

മെക്കാ നഗരം തീവ്രാദികളാലും ആഡംബരങ്ങളാലും ആക്രമിക്കപ്പെടുന്നു… ഇനി എത്രനാള്‍ കൂടി ഈ നഗരം (27-05-2015)

We use cookies to give you the best possible experience. Learn more