ഗാങ്‌ടോക്ക്: ബി.ജെ.പിയുമായി സഖ്യത്തിലെത്തിയതോടെ സിക്കിം മുഖ്യമന്ത്രി പ്രേംസിങ് തമാങ്ങിന്റെ അയോഗ്യതാ കാലാവധി തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെട്ടിക്കുറച്ചു. ആറുവര്‍ഷ വിലക്ക് ഒരുവര്‍ഷവും ഒരുമാസവുമായാണു ചുരുക്കിയത്. ഇതോടെ തമാങ്ങിനു തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവും.
തമാങ്ങിന്റെ സിക്കിം ക്രാന്തികാരി മോര്‍ച്ചയും (എസ്.കെ.എം) ബി.ജെ.പിയും അടുത്തിടെയാണ് സഖ്യത്തിലെത്തിയത്. ഇതിനു തൊട്ടുപിന്നാലെയായിരുന്നു കമ്മീഷന്റെ നടപടി.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 32 അംഗ നിയമസഭയില്‍ 17 സീറ്റ് നേടി അധികാരത്തിലെത്തിയ എസ്.കെ.എം തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്ന തമാങ്ങിനെയാണ് നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
നിയമപ്രകാരം ആറുമാസത്തിനുള്ളില്‍ തമാങ് ഏതെങ്കിലും മണ്ഡലത്തില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ടാല്‍ മതിയായിരുന്നു. എന്നാല്‍ ഈസമയം അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ തമാങ്ങിനു മത്സരിക്കാന്‍ വിലക്ക് വന്നു. ആറുവര്‍ഷത്തേക്കാണു വിലക്ക് വന്നത്.