Film News
ഉരുവിന് പ്രേം നസീര്‍ അവാര്‍ഡ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Mar 11, 09:14 am
Friday, 11th March 2022, 2:44 pm

 

ബേപ്പൂരിലെ ഉരു നിര്‍മിക്കുന്ന തൊഴിലാളികളുടെ ജീവിതം പശ്ചാത്തലമാക്കി ചിത്രീകരിച്ച ‘ഉരു’ എന്ന സിനിമക്കുള്ള പ്രേം നസീര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു.

പ്രത്യേക ജൂറി പുരസ്‌കാരം സംവിധായകന്‍ ഇ.എം. അഷ്റഫ്, മികച്ച സാമൂഹ്യ പ്രതിബദ്ധതക്കുള്ള അവാര്‍ഡ് നിര്‍മാതാവ് മന്‍സൂര്‍ പള്ളൂര്‍, മികച്ച ഗാനത്തിനുള്ള അവാര്‍ഡ് എന്‍. പ്രഭാവര്‍മ എന്നിവര്‍ ഏറ്റുവാങ്ങി

തിരുവന്തപുരം ശ്രീ ചിത്തിര തിരുനാള്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഗതാഗത മന്ത്രി ആന്റണി രാജു അവാര്‍ഡുകള്‍ സമ്മാനിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പ്രശസ്തി പത്രം വിതരണം ചെയ്തു. ചടങ്ങില്‍ ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍ അടക്കമുള്ള നിരവധി പ്രമുഖരും പങ്കെടുത്തിരുന്നു.

Content Highlight: Prem Nazir Award For Uru