വിജയ് സേതുപതി ഇല്ലായിരുന്നെങ്കില്‍ ആ നടനെ ഞാന്‍ 96ല്‍ നായകനാക്കിയേനെ: സംവിധായകന്‍ പ്രേം കുമാര്‍
Entertainment
വിജയ് സേതുപതി ഇല്ലായിരുന്നെങ്കില്‍ ആ നടനെ ഞാന്‍ 96ല്‍ നായകനാക്കിയേനെ: സംവിധായകന്‍ പ്രേം കുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 13th September 2024, 5:15 pm

തമിഴിലെ എക്കാലത്തെയും മികച്ച പ്രണയചിത്രങ്ങളിലൊന്നാണ് 2018ല്‍ റിലീസായ 96. നവാഗതനായ പ്രേം കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വിജയ് സേതുപതി, തൃഷ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പരസ്പരം ഒന്നിക്കാന്‍ പറ്റാതെ പോയ പ്രണയജോഡികളുടെ കഥ പറഞ്ഞ ചിത്രം വന്‍ വിജയമായി മാറി. ഗോവിന്ദ് വസന്ത ഒരുക്കിയ സംഗീതവും ചിത്രത്തെ കൂടുതല്‍ മനോഹരമാക്കി മാറ്റി.

ചിത്രത്തിന് രണ്ടാം ഭാഗമുണ്ടാകുമെന്ന് പ്രേം കുമാര്‍ അറിയിച്ചിരുന്നു. ചിത്രത്തില്‍ വിജയ് സേതുപതി അല്ലായിരുന്നെങ്കില്‍ ആരെ നായകനാക്കുമെന്ന് പറയുകയാണ് പ്രേം കുമാര്‍. വിജയ് സേതുപതി ഇല്ലായിരുന്നെങ്കില്‍ റാം എന്ന കഥാപാത്രമായി കാര്‍ത്തിയെ കാസ്റ്റ് ചെയ്യുമെന്ന് പ്രേം കുമാര്‍ പറഞ്ഞു. വിജയ് സേതുപതിയെപ്പോലെ മികച്ച നടനാണ് കാര്‍ത്തിയെന്നും പ്രേം കുമാര്‍ കൂട്ടിച്ചേര്‍ത്തു.

ഷൂട്ട് തുടങ്ങുന്നതിന് മുമ്പ് ഇക്കാര്യം വിജയ് സേതുപതി തന്നോട് ചോദിച്ചിരുന്നുവെന്നും താന്‍ ഈ മറുപടി പറഞ്ഞപ്പോള്‍ അദ്ദേഹവും കാര്‍ത്തി നല്ലൊരു ചോയ്‌സാണെന്ന് പറഞ്ഞെന്നും പ്രേം കുമാര്‍ പറഞ്ഞു. തമിഴിലെ ഏറ്റവും മികച്ച നടന്മാരുടെ പട്ടികയില്‍ ഉള്ളവരാണ് കാര്‍ത്തിയും വിജയ് സേതുപതിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രമായ മെയ്യഴകന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സിനിമ ഉലകത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രേം കുമാര്‍ ഇക്കാര്യം പറഞ്ഞത്.

’96ല്‍ വിജയ് സേതുപതി ഇല്ലായിരുന്നെങ്കില്‍ എന്റെ അടുത്ത ചോയ്‌സ് കാര്‍ത്തിയാണ്. വിജയ് സേതുപതിയെപ്പോലെ മികച്ച നടന്‍ തന്നെയാണ് കാര്‍ത്തി. റാം എന്ന ക്യാരക്ടര്‍ അയാളെ വിശ്വസിച്ച് ഏല്പിക്കാം. അയാളുടേതായ രീതിയില്‍ ഗംഭീരമാക്കുമെന്ന് ഉറപ്പാണ്. പല സിനിമയിലും കാര്‍ത്തി അത് തെളിയിച്ചിട്ടുമുണ്ട്. മെയ്യഴകന്‍ അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്.

96ന്റെ ഷൂട്ട് തുടങ്ങുന്നതിന് മുമ്പ് ഇതേ കാര്യം വിജയ് സേതുപതി സാര്‍ എന്നോട് ചോദിച്ചിരുന്നു.’എനിക്ക് ഡേറ്റ് ഇല്ലായിരുന്നെങ്കില്‍, അല്ലെങ്കില്‍ ഞാന്‍ നോ പറഞ്ഞിരുന്നെങ്കില്‍ ഏത് നടനെ കാസ്റ്റ് ചെയ്യും,’ എന്ന്. അപ്പോഴും ഞാന്‍ കാര്‍ത്തിയുടെ പേരാണ് പറഞ്ഞത്. ‘നല്ല ഓപ്ഷന്‍ തന്നെയാണ്. മികച്ച നടനാണ് അവന്‍’ എന്ന് വിജയ് സേതുപതി മറുപടി നല്‍കി. എന്റെ അഭിപ്രായത്തില്‍ തമിഴിലെ മികച്ച നടന്മാരുടെ പട്ടികയില്‍ അവര്‍ രണ്ടുപേരും ഉറപ്പായും ഉണ്ടാകും,’ പ്രേം കുമാര്‍ പറഞ്ഞു.

Content Highlight: Prem Kumar saying that Karthi was the other option for Vijay Sethupathi’s role in 96 movie