വാഷിങ്ടൺ: അമേരിക്കൻ ജനതക്കിടയിലെ മുസ്‌ലിം വിഭാഗത്തോടുള്ള അനുകൂല മനോഭാവത്തിൽ ഇടിവ് സംഭവിച്ചതായി റിപ്പോർട്ട്. ബ്രൂക്കിംഗ്സ് ഇൻസ്റ്റിറ്റ്യൂഷൻ നടത്തിയ സർവേയിലാണ് ഇത് കണ്ടെത്തിയത്. സർവേയിലൂടെ മുസ്‌ലിം വിഭാഗത്തോടുള്ള മുൻവിധി മറ്റേതൊരു വിഭാഗങ്ങളോട് ഉള്ളതിനേക്കാൾ ഇരട്ടിയാണെന്ന് കണ്ടെത്തിയിരിക്കുകയാണ്.
ജൂലൈ 26 നും ഓഗസ്റ്റ് ഒന്നിനും ഇടയിൽ നടത്തിയ, മേരിലാൻഡ് യൂണിവേഴ്‌സിറ്റി ക്രിട്ടിക്കൽ ഇഷ്യൂസ് പോളിലാണ് വിവരങ്ങൾ ലഭിച്ചത്. രണ്ട് ഭാഗങ്ങളായി നടത്തിയ സർവേയിൽ ഒന്നിൽ ഇസ്‌ലാമിനെയും മുസ്‌ലിമുകളെയും കുറിച്ചുള്ള അമേരിക്കൻ ജനതയുടെ പൊതു മനോഭാവത്തിൽ ഉണ്ടായ മാറ്റങ്ങളെക്കുറിച്ച് പഠിക്കുന്നു. രണ്ടാം ഭാഗത്തിലാകട്ടെ വ്യത്യസ്ത വിഭാഗംങ്ങളെക്കുറിച്ചുള്ള വംശീയവും മതപരവുമായ മുൻവിധികളെക്കുറിച്ച് പഠിക്കുന്നു.
ഇതിൽ മുസ്‌ലിങ്ങൾക്കും ഇസ്‌ലാമിനും അനുകൂലമായ കാഴ്ചപ്പാടുകളിൽ വർധനവുണ്ടായാതായി കാണിക്കുന്നു. 2022ൽ അത് 78 ശതമാനമായിരുന്നു. എന്നാൽ 2022 നെ അപേക്ഷിച്ച് ഈ വർഷം അത് 78 ശതമാനത്തിൽ നിന്ന് 64 ശതമാനമായി കുറഞ്ഞുവെന്നാണ് സർവേ റിപ്പോർട്ടുകൾ കാണിക്കുന്നത്. ഡെമോക്രാറ്റുകൾക്കും റിപ്പബ്ലിക്കൻമാർക്കും ഇടയിൽ മുസ്‌ലിങ്ങളുടെ അനുകൂല വീക്ഷണങ്ങൾ കുറഞ്ഞു.
2024 ഫെബ്രുവരിയിൽ, 52 ശതമാനം റിപ്പബ്ലിക് അനുകൂലികൾ മുസ്‌ലിങ്ങളെ അനുകൂലിച്ചിരുന്നു. എന്നാൽ 2024 ജൂലൈയിൽ അത് 46 ശതമാനമായി കുറഞ്ഞു. ഡെമോക്രാറ്റുകളാകട്ടെ ഫെബ്രുവരിയിലെ 83 ശതമാനം പേരും മുസ്‌ലിങ്ങളെ അനുകൂലിച്ചിരുന്നു. എന്നാൽ അത് ജൂലൈയിൽ 80 ശതമാനമായി കുറഞ്ഞു.
ഗസ ഇസ്രഈൽ യുദ്ധത്തെത്തുടർന്ന് ആഗോളതലത്തിൽ ജൂതന്മാർക്കും മുസ്‌ലിങ്ങൾക്കും എതിരായ വിദ്വേഷത്തിൽ വലിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.
പ്രതികരിച്ചവരിൽ മുസ്‌ലിങ്ങൾക്ക് അനുകൂലമായ വീക്ഷണങ്ങൾ 64 ശതാമാനം ആയിരുന്നു. ജൂതന്മാർക്കാകട്ടെ അത് 86 ശതമാനം ആയിരുന്നു. ഇസ്‌ലാം മതത്തോടുള്ള അനുകൂലമായ കാഴ്ചപ്പാടുകൾ 48 ശതാമാനം ആയി കുറയുകയും ചെയ്തു. ജൂതമതത്തെ 77 ശതമാനം ആളുകൾ അനുകൂലിച്ചു.
വെറും ഒമ്പത് ശതമാനം വെള്ളക്കാർ മാത്രമാണ് ജൂതന്മാർക്കെതിരെ വോട്ട് ചെയ്തത്. എന്നാൽ 37 ശതമാനം വെള്ളക്കാർ മുസ്‌ലിങ്ങൾക്കെതിരെ വോട്ട് ചെയ്തു. കറുത്തവർഗ്ഗക്കാരിൽ 29 ശതമാനം മുസ്‌ലിങ്ങളെ പ്രതികൂലമായി വീക്ഷിക്കുന്നു, 21 ശതമാനം ജൂതന്മാർക്കെതിരെയും വോട്ട് ചെയ്തു.
കോളേജ് വിദ്യാഭ്യാസം, പരിചയം, ജൂതന്മാരുമായും മുസ്‌ലിങ്ങളുമായുള്ള വ്യക്തിബന്ധങ്ങൾ എന്നിവ യഹൂദന്മാരോടും മുസ്‌ലിങ്ങളോടുമുള്ള കാഴ്ചപ്പാടുകളെ സ്വാധീനിക്കുന്ന ഘടകമെന്ന് സർവേയിലൂടെ വ്യക്തമാകുന്നു. ചുരുക്കത്തിൽ അമേരിക്കയിലെ യുവാക്കൾക്ക് മുസ്‌ലിങ്ങളേക്കാൾ ജൂതന്മാരോട് കൂടുതൽ അനുകൂലമായ വീക്ഷണങ്ങൾ ഉണ്ടെന്ന് വോട്ടെടുപ്പ് കാണിക്കുന്നു.
Content Highlight: Prejudice toward Muslims is highest among all religious and ethnic groups