[]ബോളിവുഡ് താരം പ്രീതി സിന്റ യുവാവിനെ സിനിമാ തീയറ്ററില്‍ നിന്നും ഇറക്കിവിട്ടു. ദേശീയ ഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നില്ക്കാത്തതിനെത്തുടര്ന്നാണ് യുവാവിനെ പ്രീതി സിന്റ തീയറ്ററില്‍ നിന്ന് പുറത്താക്കിയത്.
ട്വിറ്ററിലൂടെയാണ് പ്രീതി ഈ കാര്യം അറിയിച്ചത്. ട്വീറ്റില്‍ പ്രീതി ഇങ്ങനെ പറയുന്നു.
“ബാംഗ് ബാംഗ് കാണാന്‍ തീയറ്ററില്‍ എത്തിയതാണ് ഞാന്‍. ദേശീയ ഗാനാലാപന സമയത്ത് എഴുന്നേറ്റ് നില്ക്കാന് തയ്യാറാകാത്ത യുവാവിനെ ഞാന്‍ ഇറക്കിവിട്ടു”
ഇത് ആദ്യമായല്ല ഇത്തരം കാര്യങ്ങളില്‍ താരം ഇടപെടുന്നത്. 2005 മുതല്‍ ക്ലീന്‍ ദ സിറ്റി പദ്ധതിയില്‍ താരം ഭാഗമാണ്. ക്ലീന്‍ ഇന്ത്യ ചലഞ്ചില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി പ്രീതിയെ ചലഞ്ച് ചെയ്യുകയും ചെയ്തിരുന്നു.
#bangbang be4 Bang Bang ! Had2 throw a guy out of the Theater as he refused 2stand up4 our National Anthem! Can u believe it?Now movie time.
— Preity zinta (@realpreityzinta) October 7, 2014