ഐ.പി.എല്‍ ടീമായ പഞ്ചാബ് കിങ്സിന്റെ ഉടമയാണ് ബോളിവുഡ് നടി പ്രീതി സിന്റ. പഞ്ചാബിന്റെ ഏറക്കുറെ എല്ലാ മത്സരങ്ങളിലും താരം ടീമിന് പിന്തുണയുമായി ഗ്യാലറിയില്‍ എത്താറുണ്ട്. മൊഹാലിയില്‍ സ്വന്തം കാണികള്‍ക്ക് ഗുജറാത്ത് ടൈറ്റന്‍സിനോട് പഞ്ചാബ് പരാജയപ്പെട്ടങ്കിലും പ്രീതി സിന്റ തന്റെ ടീമിന് പന്തുണയുമായി ഗ്യാലറിയിലുണ്ടായിരുന്നു.
Nice gesture from Preity Zinta to give Punjab Kings jerseys to the fans.pic.twitter.com/2iYHshzIiG
— Johns. (@CricCrazyJohns) April 14, 2023
പഞ്ചാബ് തോറ്റെങ്കിലും ഒരു സാധാരണ ആരാധികയെ പോലെയായിരുന്നു പ്രീതി സിന്റ കഴിഞ്ഞ ദിവസം മൊഹാലി സ്‌റ്റേഡിയത്തില്‍ ചെലവഴിച്ചത്. താരം പഞ്ചാബ് ആരാധകര്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്ന ചിത്രവും, ഗുജറാത്ത് താരങ്ങളായ മുഹമ്മദ് ഷമിക്കും റാഷിദ് ഖാനും ഒപ്പം നില്‍ക്കുന്ന ചിത്രങ്ങളും കഴിഞ്ഞ ദിവസം തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
2019 മുതല്‍ 2021 വരെ പഞ്ചാബ് കിങ്‌സ് താരമായിരുന്നു മുഹമ്മദ് ഷമിക്കൊമുള്ള സിന്റയുടെ ചിത്രം പഴയകൂട്ടുകാരിയെ കണ്ടപ്പോള്‍ എന്ന അടിക്കുറിപ്പോടെയാണ് ആരാധകര്‍ പങ്കുവെച്ചിരുന്നത്.
Rashid Khan with Preity Zinta. pic.twitter.com/usZGCsBWeQ
— Johns. (@CricCrazyJohns) April 14, 2023
എന്നാലിപ്പോള്‍ മൊഹാലിയില്‍ തടിച്ചുകൂടിയ ആരാധകര്‍ക്ക് പഞ്ചാബ് കിങ്‌സിന്റെ ജേഴ്‌സി വിതരണം ചെയ്യുന്ന പ്രീതി സിന്റയുടെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. ടീമിനെ പിന്തുണക്കാനായി ഗ്യാലറിയിലുള്ള ആരാധകര്‍ക്കാണ് താരം ജേഴ്‌സി നല്‍കുന്നത്. ടീമിന്റെ ഉടമയെന്ന നിലയില്‍ ആരാധകരോടുള്ള സിന്റയുടെ കരുതലിനെ പ്രകീര്‍ത്തിച്ചുകൊണ്ടാണ് നിരവധിയാളുകള്‍ ഈ വീഡിയോ ഷെയര്‍ ചെയ്യുന്നത്.
Mohali stadium vibe 😍 #HappyBaisakhi 🙏 #tingpic.twitter.com/s3sNMZHlaX
— Preity G Zinta (@realpreityzinta) April 14, 2023
അതേസമയം, പഞ്ചാബ് കിങ്‌സിനെതിരെ തകര്‍പ്പന്‍ ജയമായിരുന്നു ഗുജറാത്ത് ടൈറ്റന്‍സ് കഴിഞ്ഞ ദവസം സ്വന്തമാക്കിയത്. ഒരു പന്ത് ബാക്കി നില്‍ക്കെയായിരുന്നു ഗുജറാത്ത് ടൈറ്റന്‍സ് നാല് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയമുറപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സാണ് എടുത്തത്.
Mohammad Shami with Preity Zinta. pic.twitter.com/tzu3SROhlp
— Mufaddal Vohra (@mufaddal_vohra) April 13, 2023
Content Highlight: Preity Zinta ran and distributed jerseys to the punjab kings fans who came to the gallery in support