[] ബോളിവുഡ് താരം പ്രീതി സിന്റ മുന്‍കാമുകനെതിരെ പരാതിയുമായി രംഗത്ത്. തന്റെ മുന്‍കാമുകനും കിങ്സ് ഇലവന് പഞ്ചാബ് ടീമിന്റെ സഹ ഉടമസ്ഥനുമായ നെസ് വാദിയക്കെതിരെയാണ് പ്രീതിയുടെ കേസ്.
കഴിഞ്ഞ മാസം 30ന് വാങ്കഡേ സ്റ്റേഡിയത്തില്‍ വച്ച് നെസ വാദിയ തന്നോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ നെസ് വാദിയക്കെതിരെ മുംബൈ പോലീസ് കേസെടുത്തിട്ടുണ്ട്.
പ്രമുഖ വ്യവസായിയും നടനുമായ നെസ് വാദിയയുമായി പ്രീതി നീണ്ട അഞ്ച് വര്‍ഷത്തെ പ്രണയത്തിലായിരുന്നു. പിന്നീട് 2009ല്‍ ഈ ബന്ധം തകരുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ സുഹൃത്തുക്കളായി ബന്ധം നിലനിര്‍ത്തുകയായിരുന്നു.
അതേസമയം പ്രീതിയുടെ പരാതി തനിക്ക് വലിയൊരു ഷോക്ക് ആയെന്നും പരാതി കെട്ടിച്ചമച്ചതാണെന്നും വാദിയ പറയുന്നു. മാധ്യമ ശ്രദ്ധ നേടുന്നതിനുള്ള തന്ത്രമാണ് പ്രീതി സിന്റയുടേതെന്നും വാദിയ പറയുന്നു.