ന്യൂദല്‍ഹി: ഗര്‍ഭിണികള്‍ക്കും കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇത് സംബന്ധിച്ച് നാഷണല്‍ ടെക്നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ഓണ്‍ ഇമ്യൂണൈസേഷന്റെ നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിച്ചു.
കൊവിന്‍ വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തും വാക്സിനേഷന്‍ കേന്ദ്രത്തില്‍ നേരിട്ടെത്തിയും കുത്തിവെപ്പെടുക്കാം. ഗര്‍ഭിണികള്‍ കൊവിഡ് ബാധിതരാകുന്നത് സംബന്ധിച്ച ആശങ്കകള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.
അതേസമയം ഗര്‍ഭിണികള്‍ക്ക് വാക്‌സിനെടുക്കേണ്ട സമയ പരിധിയെക്കുറിച്ച് സര്‍ക്കാര്‍ നിര്‍ദേശത്തില്‍ പറയുന്നില്ല. ഗര്‍ഭിണികള്‍ക്ക് വാക്സിന്‍ നല്‍കുന്നതിന് മുമ്പ് വാക്സിനെ കുറിച്ച് വിശദമായി പറഞ്ഞുകൊടുക്കണമെന്ന് നിര്‍ദേശമുണ്ട്.
വാക്സിന്‍ പരീക്ഷണങ്ങളില്‍ ഗര്‍ഭിണികളെ ഉള്‍പ്പെടുത്താത്തതിനാല്‍ ഇവര്‍ക്ക് വാക്സിന്‍ സുരക്ഷിതമാണോ എന്ന കാര്യത്തില്‍ വ്യക്തമായ വിവരങ്ങളില്ല. ഇതിന്റെ പശ്ചാത്തലത്തില്‍ ഗര്‍ഭിണികള്‍ക്ക് വാക്സിന്‍ വിതരണം ചെയ്യേണ്ടെന്ന നിലപാടാണ് തുടക്കത്തില്‍ കേന്ദ്രം സ്വീകരിച്ചത്.
അതേസമയം 18 വയസ്സിന് താഴെയുളള കുട്ടികള്‍ക്ക് വാക്സിന്‍ വിതരണം ചെയ്യുന്നത് സംബന്ധിച്ച് ഇപ്പോഴും തീരുമാനമായിട്ടില്ല.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Pregnant women too can take Covid vaccine, says Centre