ദുബായ്: ഏറെ പ്രതീക്ഷയോടെ സിനിമയിലേക്ക് കടന്നുവന്ന മുന്‍ മിസ് ഇന്ത്യ സെലീന ജെയ്റ്റ്ലിയ്ക്ക് പക്ഷെ സിനിമാ ഓര്‍ത്തു വെയ്ക്കാന്‍ നല്ലതൊന്നും നല്‍കിയിരുന്നില്ല. പിന്നെ പതിയെ താരം വെള്ളിവെളിച്ചത്തില്‍ നിന്നും അപ്രതക്ഷ്യയാവുകയായിരുന്നു. ഇപ്പോഴിതാ സെലീന വീണ്ടും എല്ലാവരുടേയും ശ്രദ്ധ പിടിച്ചു പറ്റുകയാണ്. പക്ഷെ, ഇത്തവണ സിനിമയുടെ പേരിലല്ല, മറിച്ച് നിലപാടിന്റെ പേരിലാണ് സെലീന വാര്‍ത്തകളില്‍ നിറയുന്നത്.
ഗര്‍ഭിണിയാണ് സെലീന. അതും രണ്ട് കുട്ടികള്‍. എന്നാല്‍, ഗര്‍ഭം ഒളിച്ചുവയ്ക്കാന്‍ തയ്യാറല്ല സെലീന. എല്ലാവരും കണ്‍നിറയെ കാണട്ടെ എന്നു കരുതി ബീച്ചില്‍ ബിക്കിനിയില്‍ നിറവയര്‍ കാട്ടി നില്ക്കുന്ന തന്റെ ഒരു ഫോട്ടോ തന്നെ പോസ്റ്റ് ചെയ്തു ഇന്‍സ്റ്റഗ്രാമില്‍.
സെലീനയുടെ ഈ പോസ്റ്റ് കണ്ട് പലരും ഞെട്ടി. ചിലരെങ്കിലും വിമര്‍ശനവുമായി രംഗത്തുവരികയും ചെയ്തു. എന്നാല്‍, അതൊന്നും കേട്ട് സെലീന കുലുങ്ങിയില്ല. ഇത്തരമൊരു ഫോട്ടോ ഇടാന്‍ തനിക്ക് വ്യക്തമായ കാരണമുണ്ടെന്ന് അവര്‍ പറഞ്ഞു.
ഗര്‍ഭധാരണത്തെക്കുറിച്ച് സമൂഹത്തില്‍ നിലനില്‍ക്കുന്ന തെറ്റായ ധാരണകള്‍ തിരുത്താനാണ് താന്‍ ഈ ചിത്രം പോസ്റ്റ് ചെയ്തതെന്ന് സെലീന പറയുന്നു. ഗര്‍ഭധാരണം സംബന്ധിച്ച് ഇന്ത്യന്‍ സ്ത്രീകള്‍ വച്ചുപുലര്‍ത്തുന്ന മുന്‍ധാരണകളെല്ലാം തിരുത്തണം. നല്ല ഭക്ഷണവും വ്യായാമവും വഴി ശരീരത്തെയും മനസ്സിനെയും ശക്തമാക്കിവയ്ക്കണം എന്നാണ് ഞാന്‍ ഇരട്ടകളെ ഗര്‍ഭം ധരിക്കുന്നതില്‍ നിന്ന് പഠിച്ചത്-സെലീന പറഞ്ഞു.
ദുബായില്‍ വച്ചാണ് ഈ ചിത്രമെടുത്തത്. ഭര്‍ത്താവ് പീറ്റര്‍ വാഗാണ് പിങ്കും കറുപ്പും നിറത്തിലുള്ള ബിക്കിനി ധരിച്ചുനില്ക്കുന്ന ഈ പടം എടുത്തത്. 48 ഡിഗ്രി ചൂടിലാണ് ഈ ചൂടന്‍ ചിത്രമെടുത്തതെന്ന് സെലീന തന്നെ കുറിച്ചിട്ടുണ്ട്.
സെലീനയുടെ ആദ്യ പ്രസവത്തിലും ഇരട്ടകളായിരുന്നു. അഞ്ചു വയസ്സുകാരായ വിന്‍സ്റ്റണും വിരാജും. ഇവരുടെ ചിത്രങ്ങളും സെലീന ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.