എയിംസില്‍ കൊവിഡ് 19 സ്ഥിരീകരിച്ച ഡോക്ടറുടെ പൂര്‍ണ്ണഗര്‍ഭിണിയായ ഭാര്യയ്ക്കും രോഗമെന്ന് സ്ഥിരീകരണം
COVID-19
എയിംസില്‍ കൊവിഡ് 19 സ്ഥിരീകരിച്ച ഡോക്ടറുടെ പൂര്‍ണ്ണഗര്‍ഭിണിയായ ഭാര്യയ്ക്കും രോഗമെന്ന് സ്ഥിരീകരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 2nd April 2020, 10:17 pm

ന്യൂദല്‍ഹി: ദല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (എയിംസ്) കൊവിഡ് 19 സ്ഥിരീകരിച്ച സീനിയര്‍ റസിഡന്റ് ഡോക്ടറുടെ ഭാര്യയ്ക്കും രോഗം സ്ഥിരീകരിച്ചു. ഇവര്‍ 9 മാസം ഗര്‍ഭിണിയാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇവരെ എയിംസിലെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചെന്നും പ്രസവം ഇവിടെ തന്നെ നടത്തുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

‘ഞങ്ങള്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്. പ്രസവവും ചികിത്സയും കൃത്യമായി നടക്കും’, എയിംസിലെ ഡോക്ടര്‍മാര്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഫിസിയോളജി വിഭാഗത്തില്‍ നിന്നുള്ള ഡോക്ടര്‍ക്ക് ഇന്നാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം അടുത്തൊന്നും വിദേശയാത്രകളൊന്നു നടത്തിയിരുന്നില്ലെന്നാണ് വിവരം.

ദല്‍ഹിയില്‍ ഒട്ടേറെ ഡോക്ടര്‍മാര്‍ക്ക് വൈറസ് ബാധയുണ്ടായിട്ടുണ്ട്. ഇതേതുടര്‍ന്ന് സുരക്ഷാ വസ്ത്രങ്ങളുടെ വിതരണവും ഗുണനിലവാരവും മെച്ചപ്പെടുത്താന്‍ ആശുപത്രി ജീവനക്കാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

WATCH THIS VIDEO: