രണ്ടുമാസം ഗര്‍ഭിണിയായിരുന്നു യുവതി. എന്നാല്‍ കൊലയാളിയെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
പഞ്ചാബ്; പൊതുവേദിയില്‍ നൃത്തം ചെയ്യുകയായിരുന്ന ഗര്‍ഭിണിയായി യുവതിയെ വെടിവെച്ചു കൊലപ്പെടുത്തി. അകാലിദള്‍ നേതാവിന്റെ മകനാണ് കൊലയാളി. കുല്‍വീന്ദര്‍ കൗര്‍ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.
നൃത്തം ചെയ്തുകൊണ്ടിരിക്കെ സദസിലുണ്ടായിരുന്ന യുവാവ് യുവതിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇയാള്‍ക്കൊപ്പം നൃത്തം ചെയ്യാന്‍ വിസ്സമതിച്ചതിനാലാണ് വെടിവെച്ച് കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു. രണ്ടുമാസം ഗര്‍ഭിണിയായിരുന്നു യുവതി. എന്നാല്‍ കൊലയാളിയെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. സംഭവത്തില്‍ നാല് പേര്‍ക്കെതിരെ പോലീസ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
സദസ്സിലുണ്ടായിരുന്ന ഒരാള്‍ നൃത്തം മൊബെെലില്‍ പകര്‍ത്തുന്നതിനിടെയാണ് യുവതി വെടിയേറ്റ് വീഴുന്നത്. ഇതും ക്യാമറയില്‍ പകര്‍ത്തി. ഇതിന്റെ ദൃശ്യങ്ങള്‍ പിന്നീട് സോഷ്യല്‍ മീഡിയയില്‍ വെെറലാവുകയായിരുന്നു. വേദിയില്‍ നൃത്തം ചെയ്യുകയായിരുന്ന യുവതി പൊടുന്നനെ വെടിയേറ്റ് വീഴുന്ന ദൃശ്യം ഞെട്ടിപ്പിക്കുന്നതാണ്.
സംഭവത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഇന്ത്യ പാക്കിസ്ഥാനായി മാറുകയാണോ എന്നാണ് സംഭവത്തില്‍ പലരും ചോദിക്കുന്നത്. പൊതുവേദിയില്‍ വെച്ച് ഒരു യുവതിയെ വെടിവെച്ച് കൊന്നിട്ടും സംഭവത്തില്‍ കൊലയാളികളെ അറസ്റ്റ് ചെയ്യാന്‍ കഴിയാത്ത പോലീസിനെതിരെയും രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നുവരുന്നത്. ഉന്നത സ്വാധീനമുള്ള വ്യക്തിയായതിനാലാവും സംഭവത്തില്‍ പോലീസ് അറസ്റ്റിന് തയ്യാറാകാത്തതെന്നും ചിലര്‍ ആക്ഷേപമുയര്‍ത്തുന്നു.