പത്തനംതിട്ട: പത്തനംതിട്ടയില്‍ പൂര്‍ണ്ണഗര്‍ഭിണിയായ പശുവിനെ അജ്ഞാതര്‍ മരത്തില്‍ കെട്ടിയിട്ട് കുരുക്കിട്ട് കൊന്നതായി പരാതി. ഇടമുറി കിഴക്കേചെരുവില്‍ സുന്ദരേശന്റെ എട്ടുമാസം ഗര്‍ഭിണിയായ പശുവിനെയാണ് കുരുക്കിട്ട് കൊന്നനിലയില്‍ കണ്ടെത്തിയത്.
ഞായറാഴ്ച വീടിനടുത്തെ പറമ്പില്‍ പശുവിനെ മേയാന്‍ വിട്ടിരുന്നു. സന്ധ്യയോടെ പശുവിനെ കാണാതായതായി ഉടമസ്ഥനായ സുന്ദരേശന്‍ പറഞ്ഞു.
പിന്നീട് നടത്തിയ അന്വേഷണത്തില്‍ ചേത്തയ്ക്കല്‍ റബ്ബര്‍ബോര്‍ഡ് ബി ഡിവിഷന്റെ ഓഫീസിന് സമീപം പശുവിനെ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയിരുന്നു.
റബ്ബര്‍ ബോര്‍ഡിന്റെ തോട്ടത്തില്‍ കയറിയ പശുവിനെ വാച്ചര്‍ ഇടമുറി അനുഭവന്‍ അനില്‍ ഓഫീസിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് പശുവിന്റെ ഉടമസ്ഥനും നാട്ടുകാരും പ്രദേശത്തേക്ക് സംഘടിച്ചെത്തി. പൊലീസ് എത്തി സ്ഥിതിഗതികള്‍ ശാന്തമാക്കി പ്രശ്‌നം പരിഹരിക്കുകയായിരുന്നു.
തുടര്‍ന്ന് പശുവുമായി വീട്ടിലെത്തിയ ഉടമ വീടിനടുത്തെ റബ്ബര്‍മരത്തിലാണ് പശുവിനെ കെട്ടിയത്. പിറ്റേന്ന് രാവിലെ ചത്തനിലയിലാണ് പശുവിനെ കണ്ടെത്തിയത്.
കയറുപയോഗിച്ച് പശുവിന്റെ കഴുത്തില്‍ കുരുക്കിട്ട് കൊന്നനിലയിലായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Pregnant Cow Tied To A Tree And Killed