കൊച്ചി: പ്രീത ഷാജിയുടെ വീടും പുരയിടവും ലേലത്തിൽ വിറ്റ നടപടി ഹൈക്കോടതി റദ്ദാക്കി. ലേല നടപടി നിയമപരമായി നിലനിൽക്കില്ലെന്ന‌് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ നടപടി. 43 ലക്ഷം രൂപ വായ‌്പാ തുകയും പലിശയും ബാങ്കിൽ തിരികെ അടച്ചാൽ സ്വത്ത് കൈവശം വയ്ക്കാമെന്നും ഹൈക്കോടതി അറിയിച്ചു. മാത്രമല്ല 1,80,000 രൂപ മുമ്പ് ലേലത്തിൽ വാങ്ങിയ രതീഷിന് നൽകണം. പണം നൽകാൻ ഒരു മാസത്തെ സാവകാശവും കോടതി നൽകി. പ്രീതാ ഷാജിക്കെതിരെ മുൻപുണ്ടായിരുന്ന എല്ലാ ഉത്തരവുകളും ഹൈക്കോടതി റദ്ദാക്കി.
Also Read ഭീകരര്‍ കീഴടങ്ങുക; അല്ലെങ്കില്‍ മരിക്കാന്‍ തയ്യാറെടുക്കുക; അന്ത്യശാസനവുമായി സൈന്യം
1994ല്‍ സുഹൃത്തിന് രണ്ട് ലക്ഷം രൂപ വായ്പയെടുക്കാന്‍ ജാമ്യം നിന്ന കുടുംബം ക്രമേണ 2.7 കോടി രൂപയുടെ കടക്കെണിയില്‍ പെടുകയായിരുന്നു. തുടര്‍ന്ന് സ്വകാര്യ ബാങ്ക് പണം തിരികെ ലഭിക്കാൻ ജപ്തി നടപടികളിലേക്ക് കടന്നു. 18.5 സെന്റ് വരുന്ന കിടപ്പാടം വെറും 37.5 ലക്ഷം രൂപയ്ക്കാണ് ഡെബ്റ്റ് റിക്കവറി ട്രിബ്യൂണല്‍ (ഡി.ആര്‍.ടി.) ലേലത്തില്‍ വിറ്റത്.
Also Read കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാന്‍ സി.പി.ഐ.എം തയ്യാറാണെന്ന് കോടിയേരി
ജാമ്യം നിന്നതിന്റെ പേരിൽ വായ‌്പാ കുടിശ്ശിക തിരിച്ചടയ‌്ക്കാൻ വഴിയില്ലാതെ ജപ‌്തി നേരിട്ട പ്രീത ഷാജിയും കുടുംബവും വീട‌് ഒഴിയണമെന്ന‌് ഹൈക്കോടതി നേരത്തെ ഉത്തരവായിരുന്നു. ലേല നടപടി നിയമപരമായി നിലനിൽക്കില്ലെന്ന‌് ചൂണ്ടിക്കാട്ടി പ്രീതയുടെ ഭർത്താവ‌് എം.വി. ഷാജി സമർപ്പിച്ച ഹർജിയിലാണ് ഇപ്പോൾ ഹൈക്കോടതി വിധി പറഞ്ഞിരിക്കുന്നത്. 2005ലാണ‌് ട്രൈബ്യുണൽ വിധി നടപ്പാക്കാൻ നിർദേശിച്ചത‌്. മൂന്നുവർഷത്തെ കാലാവധിക്കുള്ളിൽ വിധി നടപ്പാക്കണമെന്ന വ്യവസ്ഥ ബാങ്ക‌് പാലിച്ചില്ലെന്നും ഒമ്പതുവർഷം കഴിഞ്ഞ‌് 2018ലാണ‌് വസ‌്തു ലേലത്തിൽ വിറ്റതെന്നും ഹർജിയിൽ പറഞ്ഞിരുന്നു.