| Sunday, 3rd March 2019, 8:32 am

അഞ്ച് ദിവസം കൊണ്ട് 43 ലക്ഷം രൂപ സമാഹരിച്ച് ജനങ്ങള്‍; പ്രീത ഷാജിയുടെ പോരാട്ടത്തിന് വിജയപരിസമാപ്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ബന്ധുവിന് രണ്ട് ലക്ഷം രൂപ ലോണെടുക്കാനായി എച്ച്.ഡി.എഫ്.സി ബാങ്കിന് ജാമ്യം നിന്ന് കടക്കെണിയില്‍ പെട്ട പ്രീതാ ഷാജി പണം തിരിച്ചടച്ചു. ക്രൗഡ് ഫണ്ടിങ്ങിലൂടെ സമാഹരിച്ച തുക പ്രീത ഷാജി ഹൈക്കോടതിയില്‍ കെട്ടി വെച്ചു.

അഞ്ചുദിവസം കൊണ്ടാണ് ഇത്രയും തുക സമാഹരിച്ചത്. മാര്‍ച്ച് 15ന് മുമ്പായി തുക അടയ്ക്കണമെന്നായിരുന്നു ഹൈക്കോടതി നിര്‍ദ്ദേശം. 43.5 ലക്ഷം രൂപ ബാങ്കിനും, 1.89 ലക്ഷം രൂപ ലേലം കൊണ്ടയാള്‍ക്കും നല്‍കാനാണ് കോടതി ഉത്തരവിട്ടിരുന്നത്.

ALSO READ: ലോക്‌സഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു; തിയതി പ്രഖ്യാപനം ഉടനെന്ന് റിപ്പോര്‍ട്ട്

സര്‍ഫാസി നിയമത്തിന്റെ ബലത്തില്‍ ഇടപ്പള്ളി സ്വദേശിയായ പ്രീത ഷാജിയുടെ വീടും സ്ഥലവും എച്ച്.ഡി.എഫ്.സി ബാങ്ക് ലേലത്തില്‍ വില്‍ക്കുകയായിരുന്നു. ശക്തമായ ജനകീയ പ്രക്ഷോഭമാണ് സ്വകാര്യ ബാങ്കിനെതിരെ ഉയര്‍ന്നു വന്നത്. ഈ നടപടി ഹൈക്കോടതി റദ്ദാക്കിയതിനു പിന്നാലെയാണ് ക്രൗഡ് ഫണ്ടിങ്ങിനുള്ള ശ്രമം നടന്നത്.

ബന്ധുവിന് വേണ്ടി രണ്ടു ലക്ഷം രൂപ വായ്പയെടുക്കാന്‍ ജാമ്യം നിന്നതിന്റെ പേരിലാണ് രണ്ടര കോടി വിലമതിക്കുന്ന ഷാജിയുടെ കിടപ്പാടം രണ്ടു കോടി മുപ്പത് ലക്ഷം രൂപയുടെ കടബാധ്യതയായി മാറിയത്. തുടര്‍ന്ന് നാളുകള്‍ നീണ്ട നിയമ പോരാട്ടത്തിന് ശേഷമാണ് പ്രീതക്കും കുടുംബത്തിനും കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടായത്.

ALSO READ: റഫാല്‍ വൈകുന്നതിന് കാരണം മോദി; അനില്‍ അംബാനിക്ക് വേണ്ടി മോഷ്ടിക്കാന്‍ മോദിക്ക് നാണമില്ലേയെന്ന് രാഹുല്‍ ഗാന്ധി

വീട് വീണ്ടെടുക്കാന്‍ സഹായിച്ച ജനങ്ങളോട് നന്ദിയുണ്ടെന്നും ഇനി അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കേണ്ടതില്ലെന്നും പ്രീതയും കുടുംബവും വ്യക്തമാക്കി.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more