അറുത്തുമാറ്റിയ നാവുകളുമായി ഫാസിസം തുള്ളുമ്പോള്‍ ഇനിയും നിങ്ങള്‍ സമരസപ്പെടുന്നത് ആരോട്?
Daily News
അറുത്തുമാറ്റിയ നാവുകളുമായി ഫാസിസം തുള്ളുമ്പോള്‍ ഇനിയും നിങ്ങള്‍ സമരസപ്പെടുന്നത് ആരോട്?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 9th September 2015, 7:44 pm

സി.പി.ഐ.എം കണ്ണൂരില്‍ ചിത്രീകരിച്ച പ്ലോട്ട് രാഷ്ട്രീയപരമായി പലതും മുന്നോട്ട് കൊണ്ടുവന്നിരിക്കുന്നു എന്നിരിക്കെ ഇപ്പോഴും പ്രസ്തുത വിവാദത്തില്‍ അവര്‍ക്ക് രക്ഷപ്പെടാന്‍ കഴിയതെ വീണ്ടും വീണ്ടും വിവാദങ്ങളായി മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതെന്താണ് കാണിക്കുന്നത്? ഇതൊരു മതനിന്ദാ വിഷയം പോലെ കത്തിക്കാളിക്കാന്‍ എന്തുകൊണ്ടാണ് ആര്‍.എസ്.എസ് എന്ന രാഷ്ട്രീയ സംഘടനയ്ക്ക് വളരെയെളുപ്പം കഴിയുന്നത്? സ്വയം ദൈവം എന്ന് വിശേഷിപ്പിക്കാത്ത, സ്വന്തം ദൈവം അവനവന്‍ തന്നെയാണെന്ന് അരുവിപ്പുറം പ്രതിഷ്ഠയിലൂടെ കാട്ടിത്തന്ന ആ മഹാമാനുഷിയെ ദൈവമാക്കാന്‍ ഇവര്‍ക്കാവുന്നതെങ്ങെയാണ്? ആഴത്തില്‍ തന്നെ പരിശോധിക്കേണ്ട സംഗതിയാണ്.


preetha-GP-sreenarayana-guru-2

Preetha-GP


| ഒപ്പിനിയന്‍ : പ്രീത ജി.പി. |


ധബോല്‍ക്കറും ഗോവിന്ദ് പാന്‍സാരെയും കല്‍ബുര്‍ഗിയും സ്വന്തം രാഷ്ട്രീയ നിലപാടുകള്‍ക്കായി, അതിന്റെ ആവിഷ്‌കാരങ്ങള്‍ക്കായി ഇന്ത്യയിലെ ഹൈന്ദവ ഫാസിസ്റ്റുകള്‍ക്കു മുന്നില്‍ പിടഞ്ഞവസാനിച്ചവരാണ്. ബഗ്ലാദേശില്‍ മാത്രമല്ല “സെക്കുലര്‍ ഇന്ത്യയില്‍” തന്നെ സ്വതന്ത്രരാവിഷ്‌കാരങ്ങള്‍ക്ക് നല്‍കപ്പെടുന്ന വില ഇത്രയും വലുതാണ്. ഇന്ത്യയിലെ ഇതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തമാണല്ലോ ഗാന്ധിജിയുടെ രക്തസാക്ഷിത്വം.

 

ഇപ്പോള്‍ കൊടുമ്പിരിക്കൊണ്ടിരിക്കുന്ന ശ്രീനാരായണഗുരു  ടാബ്ലോ വിഷയം സൂക്ഷ്മാര്‍ത്ഥത്തില്‍ പലതരത്തിലുള്ള ഭയങ്ങളും ഉല്‍പാദിപ്പിക്കുന്നുണ്ട്. കേരളത്തില്‍ മുമ്പെങ്ങുമില്ലാത്തവിധം വളര്‍ന്നുശക്തിയാര്‍ജിക്കുന്ന ഹൈന്ദവ ഫാസിസത്തെ അടുത്തറിയാന്‍ സഹായിക്കുന്നു ഈ സംഭവം. കേരളത്തില്‍ പലതവണ കുരിശേറ്റം പ്രതീകവല്‍ക്കരിക്കപ്പെട്ടിട്ടുണ്ട്. ഗാന്ധിജി കുരിശേറിയതിന് കണക്കില്ല. കാര്‍ട്ടൂണുകളില്‍ ഇപ്പോഴും അത്തരത്തിലുള്ള പ്രതീകാത്മക ആവിഷ്‌കാരങ്ങള്‍ ആവര്‍ത്തന വിരസതയോടെ പ്രത്യക്ഷപ്പെട്ടുകൊണ്ടുമിരിക്കുന്നു. എന്നിട്ടും കേരളത്തിലെ നവോത്ഥാനപ്രസ്ഥാനത്തിന്റെ നായകത്വത്തില്‍ നില്‍ക്കുന്ന ശ്രീനാരായണഗുരുവിനെ വര്‍ഗീയശക്തികളും എസ്.എന്‍.ഡിപിയും ചേര്‍ന്ന് കുരിശില്‍ തറയ്ക്കുന്നത് ചിത്രീകരിച്ചത് ഇത്രയേറെ വിവാദത്തിലാകാന്‍ കാരണമെന്ത്?

സി.പി.ഐ.എം കണ്ണൂരില്‍ ചിത്രീകരിച്ച പ്ലോട്ട് രാഷ്ട്രീയപരമായി പലതും മുന്നോട്ട് കൊണ്ടുവന്നിരിക്കുന്നു എന്നിരിക്കെ ഇപ്പോഴും പ്രസ്തുത വിവാദത്തില്‍ അവര്‍ക്ക് രക്ഷപ്പെടാന്‍ കഴിയതെ വീണ്ടും വീണ്ടും വിവാദങ്ങളായി മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതെന്താണ് കാണിക്കുന്നത്? ഇതൊരു മതനിന്ദാ വിഷയം പോലെ കത്തിക്കാളിക്കാന്‍ എന്തുകൊണ്ടാണ് ആര്‍.എസ്.എസ് എന്ന രാഷ്ട്രീയ സംഘടനയ്ക്ക് വളരെയെളുപ്പം കഴിയുന്നത്? സ്വയം ദൈവം എന്ന് വിശേഷിപ്പിക്കാത്ത, സ്വന്തം ദൈവം അവനവന്‍ തന്നെയാണെന്ന് അരുവിപ്പുറം പ്രതിഷ്ഠയിലൂടെ കാട്ടിത്തന്ന ആ മഹാമാനുഷിയെ ദൈവമാക്കാന്‍ ഇവര്‍ക്കാവുന്നതെങ്ങെയാണ്? ആഴത്തില്‍ തന്നെ പരിശോധിക്കേണ്ട സംഗതിയാണ്.

ശ്രീനാരായണഗുരുവിനെ പ്രതീകാത്മകമായി ചിത്രീകരിച്ചു ബാലസംഘം അവതരിപ്പിച്ച ടാബ്ലോ എന്താണ് അര്‍ത്ഥളമാക്കിയത് എന്ന് കേരളത്തിലെ സാമാന്യ ബുദ്ധിയുള്ള ജനതയ്ക്ക് മനസ്സിലാക്കാന്‍ വലിയ പ്രയാസമൊന്നുമില്ല. അവര്‍ മനസ്സിലാക്കുകയും ചെയ്തു. പിന്നീടുള്ള വിവാദങ്ങള്‍ കൃത്യമായ അജണ്ടയോടെ തയാറാക്കിയതാണെന്നിരിക്കെ അതില്‍ മാപ്പ് ചോദിച്ചു ഇഴയുന്ന സി.പി.ഐ.എമ്മെന്ന മുഖ്യധാര ഇടതുപക്ഷത്തിന്റെ അവസ്ഥ ഇതേ സാമാന്യബോധമുള്ള ജനതയുടെ രാഷ്ട്രീയ ബോധത്തെ വല്ലാതെ അലസോരപെടുത്തുന്നു.


പ്രതീകാത്മകമായ ആ രാഷ്ട്രീയ പ്രതിഷേധത്തെ, അതിന്റെ രാഷ്ട്രീയം  ചര്‍ച്ചക്ക് എടുക്കാന്‍ ധൈര്യം ഇല്ലാതെ,  അതിനുള്ളിലേക്ക് ഗുരു തന്നെ തള്ളികളഞ്ഞ സങ്കുചിത ജാതി ബോധത്തെ ശിഷലര േചെയ്തു  മുതലെടുപ്പുനടത്താന്‍ ടചഉജയും നടേശ മുതലാളിയും നടത്തുന്ന രാഷ്ട്രീയത്തെ തന്നെയാണ് ആ നിശ്ചലദൃശ്യവും ആവിഷ്‌ക്കരിച്ചത് എന്ന് വിളിച്ചു പറയാന്‍ മുഖ്യധാര ഇടതു പക്ഷത്തിനു രാഷ്ട്രീയ ആര്‍ജനവം ഇല്ല എങ്കില്‍, ഇത്തരം രാഷ്ട്രീയ അവസ്ഥയില്‍ സി.പി.ഐ.എം എന്ന പ്രസ്ഥാനത്തിന്റെ പ്രസക്തി ഇല്ലാതെ ആയി മനസിലാക്കാം. ഇവിടെ വെള്ളാപ്പള്ളിയുടെ ലക്ഷ്യം തന്നെ അതിന്റെ രാഷ്ട്രീയം ചര്‍ച്ച  ചെയ്യപ്പെടരുത് എന്നതായിരിക്കെ, അതിനു തുനിയാതെ അയാളുടെ അജണ്ടക്ക് തലവച്ചു കൊടുത്ത സി.പി.ഐ.എം വര്‍ത്തമാന കാല രാഷ്ട്രീയദുരന്തം തന്നെയാണ്.


sreenarayana

SNDPയെന്ന ഗുരു സ്ഥാപിച്ചതെന്നവകാശപെടുന്ന സംഘടന ഗുരുവിനേയും അദ്ദേഹത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളെയും അട്ടിമറിച്ച്, നടേശന്റെ നേതൃത്വത്തില്‍ കുറെ കാലങ്ങളായി എന്ത് ചെയ്യുന്നു എന്ന് കേരള രാഷ്ട്രീയം നിരീക്ഷിക്കുന്ന ആരെയും പ്രത്യേകം ബോധ്യപ്പെടുത്തേണ്ടിവരില്ല. ആ അറിവ് മാത്രം മതി കണ്ണൂരില്‍ ബാലസംഘത്തിന്റെ നിശ്ചല ദൃശ്യം ലക്ഷ്യം വച്ചത് ആരെ, എന്തിനെ എന്നറിയാന്‍.

പ്രതീകാത്മകമായ ആ രാഷ്ട്രീയ പ്രതിഷേധത്തെ, അതിന്റെ രാഷ്ട്രീയം  ചര്‍ച്ചക്ക് എടുക്കാന്‍ ധൈര്യം ഇല്ലാതെ,  അതിനുള്ളിലേക്ക് ഗുരു തന്നെ തള്ളികളഞ്ഞ സങ്കുചിത ജാതി ബോധത്തെ inject ചെയ്തു  മുതലെടുപ്പുനടത്താന്‍ SNDPയും നടേശ മുതലാളിയും നടത്തുന്ന രാഷ്ട്രീയത്തെ തന്നെയാണ് ആ നിശ്ചലദൃശ്യവും ആവിഷ്‌ക്കരിച്ചത് എന്ന് വിളിച്ചു പറയാന്‍ മുഖ്യധാര ഇടതു പക്ഷത്തിനു രാഷ്ട്രീയ ആര്‍ജനവം ഇല്ല എങ്കില്‍, ഇത്തരം രാഷ്ട്രീയ അവസ്ഥയില്‍ സി.പി.ഐ.എം എന്ന പ്രസ്ഥാനത്തിന്റെ പ്രസക്തി ഇല്ലാതെ ആയി മനസിലാക്കാം. ഇവിടെ വെള്ളാപ്പള്ളിയുടെ ലക്ഷ്യം തന്നെ അതിന്റെ രാഷ്ട്രീയം ചര്‍ച്ച  ചെയ്യപ്പെടരുത് എന്നതായിരിക്കെ, അതിനു തുനിയാതെ അയാളുടെ അജണ്ടക്ക് തലവച്ചു കൊടുത്ത സി.പി.ഐ.എം വര്‍ത്തമാന കാല രാഷ്ട്രീയദുരന്തം തന്നെയാണ്.

ഗുരുവിനേയും ഗുരു മുന്നോട്ടു വച്ച നവോത്ഥാന മൂല്യങ്ങളെയും മുഴുവനായും തള്ളിക്കളഞ്ഞ SNDPയെന്ന സംഘടനയെ  ഗുരുതന്നെ എന്നേ തള്ളി കളഞ്ഞിരുന്നു. പിന്നെ എങ്ങനെയാണ് ഈ SNDP ഗുരുവിന്റെ വക്താവ് ആയതു? ആവുന്നത്?

ജാതിക്കും മതത്തിനും അതീതമായി ഗുരു സ്ഥാപിച്ച ഒരു സംഘടനയെ, RSS എന്നാ വര്‍ഗീയ ഫസ്സിസ്റ്റ് സംഘടനയുടെ തൊഴുത്തില്‍ കൊണ്ട് കെട്ടി വെള്ളാപ്പള്ളി.  അയാള്‍ക്ക്  വിമര്‍ശനങ്ങളെ നിശബ്ദമാക്കാന്‍ കൂടി കഴിഞ്ഞു. അങ്ങനെ അയാളുടെ ലക്ഷ്യം നിറവേറി .


പ്രതീകാത്മകമായ ഒരു നിശ്ചല ദൃശ്യം, മധ്യവര്‍ഗ പൊതുബോധത്തിനു സ്വീകാര്യമായ രീതിയില്‍ വളച്ചോടിച്ചപ്പോള്‍ ഇവിടെ മുഖ്യധാര ഇടതുപക്ഷം പോലും പകച്ചുപോയി.  കാലു പിടിക്കുമെന്നേ നടേശന്‍ കരുതിയുള്ളു എങ്കില്‍ ദാ ഇവര്‍ തറയില്‍ കിടന്നു ഇഴഞ്ഞു മാപ്പ് ചോദിക്കുന്നു. “അതെ നടേശാ, ഗുരുവിനെ നിങ്ങള്‍ കുരിശില്‍ തറക്കുകയാണ്” എന്ന് ഉറക്കെ വിളിച്ചു പറയാന്‍ എന്തേ ഇവര്‍ക്ക് ഭയം?


vellapalli

അല്ലെങ്കില്‍ പ്രതീകാത്മകമായ ഒരു നിശ്ചല ദൃശ്യം, മധ്യവര്‍ഗ പൊതുബോധത്തിനു സ്വീകാര്യമായ രീതിയില്‍ വളച്ചോടിച്ചപ്പോള്‍ ഇവിടെ മുഖ്യധാര ഇടതുപക്ഷം പോലും പകച്ചുപോയി.  കാലു പിടിക്കുമെന്നേ നടേശന്‍ കരുതിയുള്ളു എങ്കില്‍ ദാ ഇവര്‍ തറയില്‍ കിടന്നു ഇഴഞ്ഞു മാപ്പ് ചോദിക്കുന്നു. “അതെ നടേശാ, ഗുരുവിനെ നിങ്ങള്‍ കുരിശില്‍ തറക്കുകയാണ്” എന്ന് ഉറക്കെ വിളിച്ചു പറയാന്‍ എന്തേ ഇവര്‍ക്ക് ഭയം?

SNDPയെ  സംഘപരിവാര്‍ പാളയത്തില്‍ എത്തിക്കാന്‍ നടേശന്‍ കാണിച്ച ധൈര്യം പോലും ഗുരുവിന്റെ ഭാഗത്ത് നിന്ന് ഉണ്ടായ ചരിത്രപരമായ പിഴവാണ്. ഹിന്ദു നവോത്ഥാനം എന്നത് ഏകാശിലാരൂപ ഹിന്ദുവിനെ സൃഷ്ടിക്കുക എന്ന രാഷ്ട്രീയ  ലക്ഷ്യമായിരുന്നു. അവിടെ നിന്ന് തുടങ്ങുന്നു രാഷ്ട്രീയ ഹിന്ദുവും സംഘ പരിവാര്‍ ഫസ്സിസവും. കൃത്യമായ ബ്രാഹമണാധികാര ഘടനയില്‍ നിലനില്‍ക്കുന്ന ഹിന്ദു എന്ന അധികാര രാഷ്ട്രീയത്തിന്റെ ഭാഗമായി,  അറിഞ്ഞോ അറിയാതയോ അതിന്റെ ഇരകള്‍.

ഇത്തരം ഒരു രാഷ്ട്രീയത്തെയും ചര്‍ച്ച ചെയ്യാന്‍ പോലും അനുവദിക്കാതെ നാവടപ്പിക്കാന്‍ കഴിയുന്ന വിധത്തില്‍ ഇവിടെ ഫസ്സിസം വളര്‍ന്നുകഴിഞ്ഞു എന്നത് മുഖ്യധാര ഇടതു പക്ഷത്തിനു വിഷയം പോലുമല്ല.

ഇതിനൊപ്പം കൂട്ടി വായികേണ്ട മറ്റൊരു വാര്‍ത്ത കൂടി ഉണ്ട്; തലശ്ശേരിയില്‍ BJP പ്രവര്‍ത്തതകര്‍ ഗുരു പ്രതിമ തകര്‍ത്തു എന്നതാണത്. അതൊരു പ്രതിക്ഷേധം പോലും അയില്ല എന്നിടത്താണ് SNDP എന്നാ സംഘടനയുടെ കാപട്യവും അജണ്ടയും വെളിവാകുന്നത്. കേരളത്തിലെ ശരാശരി ജനങ്ങള്‍ക്ക്  ഇത്രയും എങ്കിലും തിരിച്ചറിവ് ഇല്ല എന്ന് കേരളത്തിലെ ഇടതുപക്ഷം വിചാരിക്കുന്നുവെങ്കില്‍, അല്ലെങ്കില്‍ അവര്ക്ക്  ഈ തിരിച്ചറിവ് ഇല്ല എങ്കില്‍, നിങ്ങളുടെ 60 വര്‍ഷങ്ങള്‍ വെറുതെയായി എന്ന്  കരുതണം.


വിമര്‍ശനത്തിന്റെ ഏറ്റവും ചെറിയ രൂപങ്ങളെ പോലും വര്‍ഗീയവല്‍ക്കരിക്കാമെന്നും അതിലൂടെ എതിര്‍ശബ്ദങ്ങളുടെ നാവടപ്പിക്കാമെന്നും ഏറെയുവാക്കളുള്ള നിങ്ങളുടെ പ്രസ്ഥാനം തന്നെ ഇത്തരത്തില്‍ രാഷ്ട്രീയപരമായി കീഴടങ്ങിക്കൊണ്ട് ഫസ്സിസ്റ്റുകള്‍ക്കു നല്‍കുന്ന സന്ദേശം എത്ര അപകടകരമാണ്.


mn-vijayan-01

കേരളത്തിലെ ഇടതുബോധത്തിന് എതിരെ നില്‍ക്കുന്ന മുഖ്യധാര വലതുപക്ഷ മാധ്യമങ്ങളെ നേരിടാന്‍ നിങ്ങള്‍ മറ്റു വഴികള്‍ നോക്കണം. നവോത്ഥാന മൂല്യങ്ങളുടെ തുടര്‍ച്ച ഇല്ലാതെ പോയത് വര്‍ഗീയതയോട് വോട്ട്ബാങ്കിന് വേണ്ടി നിങ്ങള്‍ ചെയ്ത സമരസപ്പെടല്‍ കൊണ്ടാണ്. അതിന്റെ പരിണത ഫലമാണ് ആറു പതിറ്റാണ്ടുകള്‍ക്ക്  ശേഷവും വോട്ട് രാഷ്ട്രീയത്തിനു വേണ്ടി ഇത്രയും താണ തലത്തില്‍ നിന്ന് നിങ്ങള്‍ക്ക് സമരസപെടെണ്ടി വന്നത്/വരുന്നത്.

അടുത്തകാലത്ത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് രക്താക്ഷിത്വങ്ങള്‍ ധാരാളമായുണ്ടായത് നമ്മള്‍ കണ്ടതാണ്; അതും ഇടതുപക്ഷത്തു നിന്നുതന്നെ. ധബോല്‍ക്കറും ഗോവിന്ദ് പാന്‍സാരെയും കല്‍ബുര്‍ഗിയും സ്വന്തം രാഷ്ട്രീയ നിലപാടുകള്‍ക്കായി, അതിന്റെ ആവിഷ്‌കാരങ്ങള്‍ക്കായി ഇന്ത്യയിലെ ഹൈന്ദവ ഫാസിസ്റ്റുകള്‍ക്കു മുന്നില്‍ പിടഞ്ഞവസാനിച്ചവരാണ്. ബഗ്ലാദേശില്‍ മാത്രമല്ല “സെക്കുലര്‍ ഇന്ത്യയില്‍” തന്നെ സ്വതന്ത്രരാവിഷ്‌കാരങ്ങള്‍ക്ക് നല്‍കപ്പെടുന്ന വില ഇത്രയും വലുതാണ്. ഇന്ത്യയിലെ ഇതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തമാണല്ലോ ഗാന്ധിജിയുടെ രക്തസാക്ഷിത്വം.

എം.എന്‍ വിജയന്‍മാഷ് പറഞ്ഞത് ഓര്‍ക്കുകയാണ്; “മരണത്തെക്കാള്‍ വലിയൊരു സാക്ഷ്യമില്ല. നിങ്ങള്‍ക്ക ത്യജിക്കാവുന്നതില്‍ പരമാവധി സ്വന്തം ജീവനാണ് എന്നതുകൊണ്ട് ജീവന്റെ ത്യാഗം എന്നത് വളരെ പ്രധാനപ്പെട്ട ഒരു ചാലകശക്തിയായിത്തീരുന്നു. അതുകൊണ്ട് ത്യാഗം എന്നത് ഒരു വിശ്വാസത്തിന്റെ മൂലധനമായിത്തീരുന്നു. മര്‍ദ്ദിതവര്‍ഗത്തിന്റെ ഐക്യബോധത്തില്‍ നിന്നാണ് മര്‍ദ്ദിത വിഭാഗത്തിനുവേണ്ടിയുള്ള ത്യാഗത്തിന്റെ ബോധമുണ്ടാകുന്നത്. ”

വിമര്‍ശനത്തിന്റെ ഏറ്റവും ചെറിയ രൂപങ്ങളെ പോലും വര്‍ഗീയവല്‍ക്കരിക്കാമെന്നും അതിലൂടെ എതിര്‍ശബ്ദങ്ങളുടെ നാവടപ്പിക്കാമെന്നും ഏറെയുവാക്കളുള്ള നിങ്ങളുടെ പ്രസ്ഥാനം തന്നെ ഇത്തരത്തില്‍ രാഷ്ട്രീയപരമായി കീഴടങ്ങിക്കൊണ്ട് ഫസ്സിസ്റ്റുകള്‍ക്കു നല്‍കുന്ന സന്ദേശം എത്ര അപകടകരമാണ്.

പിന്തിരിപ്പന്‍ പൊതുബോധങ്ങളെ അതെ പോലെ നിര്‍ത്തുക, വ്യക്തിയിലും സമൂഹത്തിലും വ്യാജമായ ആനന്ദങ്ങളെ സൃഷ്ടിച്ചു, അത്തരം വ്യാജ നിര്‍മ്മിതികളില്‍ രാഷ്ട്രീയം കടത്തി വിടുക എന്നത് ഫസ്സിസ്റ്റുകളുടെ ഒരു രീതി ആണ്. ഇടതുപക്ഷം ചെയ്യേണ്ടത് ഇത്തരം പൊതുബോധങ്ങളെ രാഷ്ട്രീയമായി പരിഷ്‌കരിക്കുകയും, ആ പരിഷ്‌ക്കരിക്കപെട്ട ഇടങ്ങളില്‍ കൂടി ഇടപെടുകയുമാണ്. അത് അത്ര എളുപ്പമല്ല.

ഇവിടെ ആണ് വെള്ളാപ്പള്ളി നിങ്ങളെ വെറും വളച്ചൊടിച്ച വാചക കസറത്തിലാണ് വിരട്ടി നിര്‍ത്തിയത്. ഈ രാഷ്ട്രീയം നിങ്ങള്‍ ഇപ്പോഴും തിരിച്ചറിയുന്നില്ല. ഇവിടെ ആണ് ഗുരുദേവ പ്രതിമ തകര്‍ത്തത് SNDPക്ക് വിഷയം അല്ലാത്തതും, അതെ സമയം പ്രതീകാത്മകമായ ഒരു രാഷ്ട്രീയവിമര്‍ശനം വലിയ വിവാദം ആയതും.

നരേന്ദ്ര ധബോല്‍ക്കര്‍ മുതല്‍ കല്‍ബുര്‍ഗിവരെയുള്ള മനുഷ്യത്വങ്ങളുടെ (എതിര്‍ശബ്ദങ്ങളുടെ) അറുത്തു മാറ്റിയ നാവുകള്‍ മാലയായണിഞ്ഞു ഫാസിസം നിങ്ങള്‍ക്ക് മുമ്പില്‍ വിജയശ്രീലാളിതനായി നില്‍ക്കുന്നു. ഇനിയും നിങ്ങള്‍ക്ക് സമരസപ്പെടേണ്ടത് ആരോടാണ്?