Daily News
പ്രീജ ശ്രീധരന്‍ വിരമിക്കുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Oct 05, 06:02 am
Sunday, 5th October 2014, 11:32 am

preeja1[]തിരുവനന്തപുരം: ഒളിമ്പ്യന്‍ പ്രീജ ശ്രീധരന്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിരമിക്കുന്നു. ഇക്കഴിഞ്ഞ ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിസോടെ അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചെന്ന് പ്രീജ അറിയിച്ചു.

ദേശീയ ഗെയിംസിന് ശേഷം ആഭ്യന്തര മത്സരങ്ങളില്‍ നിന്നും വിരമിക്കുമെന്നും പ്രീജ വ്യക്തമാക്കി. ഈ ഏഷ്യന്‍ ഗെയിംസോടെ വിരമിക്കാന്‍ 2010ലെ ഏഷ്യന്‍ ഗെയിംസ് സമയത്ത് തന്നെ തീരുമാനിച്ചതാണെന്നും പ്രീജ അറിയിച്ചു.

ഇന്ത്യയുടെ ദീര്‍ഘദൂര ഓട്ടക്കാരിയാണ് പ്രീജ ശ്രീധരന്‍. 2010 ലെ ഗ്വാന്‍ഷൂ ഏഷ്യന്‍ ഗെയിംസില്‍ പതിനായിരം മീറ്ററില്‍ സ്വര്‍ണവും അയ്യായിരം മീറ്ററില്‍ വെള്ളി നേടിയതുമാണ് പ്രീജയുടെ മികച്ച പ്രകടനം.

എന്നാല്‍ ഈ പ്രകടന മികവ് ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ പുറത്തെടുക്കാന്‍ പ്രീജയ്ക്ക് സാധിച്ചിരുന്നില്ല. 17 പേര്‍ മത്സരിച്ച 5000 മീറ്ററില്‍ എട്ടാം സ്ഥാനത്താണ് പ്രീജ ഫിനിഷ് ചെയ്തത്.

വിമരിക്കലിന് ശേഷം കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാനാണ് തീരുമാനം. കായിക രംഗത്ത് എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും പ്രീജ അറിയിച്ചു.