നവംബര്‍ ഇരുപതിനാണ് ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പിന് തുടക്കമാവുക. ലോകകപ്പിനുള്ള കിക്കോഫ് തുടങ്ങാനുള്ള നാളുകള്‍ 20ലെത്തുമ്പോള്‍ തന്നെ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും പ്രവചനങ്ങളും ഫുട്‌ബോള്‍ ലോകത്ത് സജീവമാണ്.
ഖത്തര്‍ ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയും പോര്‍ച്ചുഗലും ഏറ്റുമുട്ടുമെന്ന പ്രവചനമാണ് ഇപ്പോള്‍ ട്വിറ്റര്‍ അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. കാനഡ ആസ്ഥാനമായ ബി.സി.എ റിസേര്‍ച്ച് വികസിപ്പിച്ചെടുത്ത ഒരു സൂപ്പര്‍ കമ്പ്യൂട്ടറാണ് ഇങ്ങനെയൊരു പ്രവചനം നടത്തിയിട്ടുള്ളത്.
ഖത്തറില്‍ കിരീടപ്പോരാട്ടത്തില്‍ മെസിയുടെ അര്‍ജന്റീനയും റൊണോയുടെ പോര്‍ച്ചുഗലും ഏറ്റുമുട്ടും. പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് മെസി ലോകകപ്പ് നേടുമെന്നും ഈ സൂപ്പര്‍ കമ്പ്യൂട്ടര്‍ പ്രവചിക്കുന്നു.
സെമിയില്‍ ഇംഗ്ലണ്ടിനെ പെനാല്‍റ്റി ഷൂട്ട് ഔട്ടിലൂടെ പരാജയപ്പെടുത്തിയാകും പോര്‍ച്ചുഗല്‍ ഫൈനിലിലെത്തുകയെന്നാണ് കംബ്യൂട്ടറിന്റെ പ്രവചനം.
കോപ്പ അമേരിക്ക ചാമ്പ്യന്‍മാരായ അര്‍ജന്റീന 2019 മുതല്‍ 35 മത്സരങ്ങളില്‍ തോല്‍വിയറിയാതെയാണ് ലോകകപ്പിനെത്തുന്നത്. 1986ന് ശേഷമുള്ള തങ്ങളുടെ ആദ്യ ലോകകപ്പ് കിരീടം മെസി നേടിത്തരും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
റോണോയുടെ പോര്‍ചുഗലും കിരീടത്തില്‍ കുറഞ്ഞതൊന്നും ഈ ലോകകപ്പില്‍ നിന്ന് പ്രതീക്ഷിക്കുന്നില്ല. 2016ലെ യൂറോകപ്പ് വിജയമാണ് റോണോള്‍ഡോ കാലഘട്ടത്തില്‍ പോര്‍ച്ചുഗലിന്റെ ഏറ്റവും വലിയ പെര്‍ഫോമന്‍സായി കണക്കാക്കുന്നത്.
നവംബര്‍ 22-ന് നടക്കുന്ന സി ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ സൗദി അറേബ്യയെയാണ് അര്‍ജന്റീന നേരിടുന്നത്. ഗ്രൂപ്പ് എച്ചില്‍ നവംബര്‍ 24ന് ഘാനക്കെതിരെയാണ് പോര്‍ചുഗലിന്റെ ആദ്യ മത്സരം.
CONTENT HIGHLIGHT: Prediction that Argentina and Portugal will meet in Qatar World Cup final