|

ഓണത്തിന് 'വിലയേറിയ' സമ്മാനങ്ങളുമായി പമ്പുടമ; ഒന്നാം സമ്മാനമടിക്കുന്നവര്‍ക്ക് 30 ലിറ്റര്‍ പെട്രോള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൊടുപുഴ: കൊവിഡ് ഉയര്‍ത്തിയ പ്രതിസന്ധി രൂക്ഷമാവുമ്പോഴും രാജ്യത്ത് ഇന്ധനവില വര്‍ധിക്കുകയാണ്. ദിനംപ്രതിയെന്നോണം പെട്രോളിനും ഡീസലിനും വില വര്‍ധിക്കുന്നുണ്ട്.

ഇപ്പോഴിതാ ഓണത്തിന് 30 ലിറ്റര്‍ പെട്രോള്‍ സമ്മാനമായി പ്രഖ്യാപിച്ചിരിക്കുകയാണ് തൊടുപുഴയിലെ ഒരു പമ്പുടമ.

തൊടുപുഴ മുതലക്കോടത്തെ ചൂണാട്ട് പമ്പില്‍ നിന്നും അത്തം മുതല്‍ ഇന്ധനം നിറയ്ക്കുന്ന ഭാഗ്യശാലികള്‍ക്കാണ് പെട്രോള്‍ സമ്മാനമായി നല്‍കുന്നത്.

അത്തം മുതല്‍ ഇന്ധനം നിറയ്ക്കുന്നവര്‍ക്ക് ഇവിടെ നിന്ന് സമ്മാനകൂപ്പണ്‍ ലഭിക്കും. ഉത്രാടദിനത്തില്‍ ഈ കൂപ്പണ്‍ നറുക്കെടുക്കുകയും ഭാഗ്യശാലികള്‍ക്ക് പെട്രോള്‍ സമ്മാനമായി നല്‍കുകയും ചെയ്യും.

ഒന്നാം സമ്മാനം 30 ലിറ്റര്‍ പെട്രോള്‍ ആണ്. രണ്ടാം സമ്മാനം 15 ലിറ്റര്‍, മൂന്നാം സമ്മാനം 5 ലിറ്റര്‍, 2.5 ലിറ്റര്‍, 1 ലിറ്റര്‍ എന്നിങ്ങനെയും സമ്മാനം ലഭിക്കും. എത്രരൂപയ്ക്ക് പെട്രോള്‍ അടിക്കുന്നവര്‍ക്കും സമ്മാനകൂപ്പണ്‍ ലഭിക്കും.

സമ്മാനമടിച്ചാല്‍ ഇഷ്ടപ്രകാരം പെട്രോളോ ഡീസലോ വാഹനങ്ങളില്‍ അടിക്കാം. 30 ലിറ്റര്‍ ഒന്നിച്ച് അടിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തവണകളായി ഇന്ധനമടിക്കാനുള്ള സൗകര്യവും പമ്പ് ഏര്‍പ്പെടുത്തുന്നുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

‘precious’ gifts for Onam; 30 liters of petrol for the first prize winner