കൊച്ചി: രാമ ക്ഷേത്ര നിർമാണ ദിവസത്തിൽ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം പങ്കുവെച്ച് പ്രമുഖർ. സമൂഹ മാധ്യമങ്ങളിലൂടെ നിരവധിപേരാണ് ഇന്ത്യൻ ഭരണഘടനയുടെ ആമുഖം പങ്കുവെക്കുന്നത്.
കൊച്ചി: രാമ ക്ഷേത്ര നിർമാണ ദിവസത്തിൽ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം പങ്കുവെച്ച് പ്രമുഖർ. സമൂഹ മാധ്യമങ്ങളിലൂടെ നിരവധിപേരാണ് ഇന്ത്യൻ ഭരണഘടനയുടെ ആമുഖം പങ്കുവെക്കുന്നത്.
ബാബരി മസ്ജിദ് തകർത്ത ഭൂമിയിലാണ് രാമക്ഷേത്ര ഉദ്ഘാടനം നടക്കുന്നത്. ഒരു മതചടങ്ങിന് രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെ നേതൃത്വം കൊടുക്കുന്നത് മതേതരത്വ ഇന്ത്യയുടെ തകർച്ചയെ സൂചിപ്പിക്കുന്നു എന്ന ആക്ഷേപം പരക്കെ ഉയരുന്നതിനിടെയാണ് ആണ് സിനിമ താരങ്ങൾ ഉൾപ്പെടെയുള്ളവർ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം പങ്കു വെച്ച് തങ്ങളുടെ പ്രതിഷേധം ഉയർത്തുന്നത്.
സംവിധായകൻമാരായ കമൽ, ആഷിഖ് അബു, ജിയോ ബേബി, അഭിനേതാക്കൾ പാർവതി തിരുവോത്ത്, റിമ കല്ലിങ്ങൽ തുടങ്ങിയ മലയാള സിനിമ മേഖലയിലെ പ്രമുഖരാണ് ഇന്ത്യൻ ഭരണഘടനാ ആമുഖം പങ്കുവെച്ചിരിക്കുന്നത്. നിരവധി ആളുകളാണ് ലൈക്കുകളും കമന്റുകളുമായി ഇവരുടെ പോസ്റ്റുകളോട് പ്രതികരിക്കുന്നത്.
രജനീകാന്ത്, അമിതാബ് ബച്ചൻ ഉൾപ്പെടെയുള്ള സിനിമ താരങ്ങൾ ക്ഷണം സ്വീകരിച്ച് അയോധ്യയിലെ പ്രാണ പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കുമ്പോഴാണ് മലയാള സിനിമ താരങ്ങൾ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തുന്നത്.
ബി.ജെ.പി രാഷ്ട്രീയ താല്പര്യത്തിന് വേണ്ടി ശ്രീരാമനെ ഉപയോഗിക്കുകയാണ് എന്ന് നേരത്തെ പ്രതിപക്ഷം ആരോപിച്ചിരുന്നു. 1992 ഡിസംബർ ആറിനാണ് സംഘപരിവാർ സംഘടനകളുടെ ആഹ്വാനത്തെ തുടർന്ന് 500 വർഷത്തോളം പഴക്കമുള്ള ബാബരി മസ്ജിദ് തകർത്തത്.
Content Highlight: Preamble of Constitution goes viral on social media as Mollywood celebrities protest against ‘politicisation’ of Ayodhya Ram Temple consecration