| Sunday, 3rd April 2022, 2:31 pm

ചരിത്രത്താളുകളില്‍ തന്റെ കഥ കൊത്തിവെച്ച കള്ളന്‍; രവി തേജ ചിത്രത്തിന്റെ പ്രീ ലുക്ക് പോസ്റ്റര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രവി തേജയെ നായകനാക്കി വംശി അണിയിച്ചൊരുക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ടൈഗര്‍ നാഗേശ്വര റാവുവിന്റെ പ്രീ-ലുക്ക് പുറത്ത്. രവി തേജയുടെ ആദ്യ പാന്‍ ഇന്ത്യന്‍ സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ചിത്രത്തില്‍ ടൈഗര്‍ നാഗേശ്വര റാവു എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.

വംശി തന്നെയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ദി കാശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് അഭിഷേക് അഗര്‍വാള്‍, അഭിഷേക് അഗര്‍വാള്‍ ആര്‍ട്സിന്റെ ബാനറിലാണ് ചിത്രമൊരുക്കുന്നത്.

ഉഗാദി ദിനമായ ഏപ്രില്‍ 2നാണ് മോഷന്‍ പോസ്റ്ററിനൊപ്പം ചിത്രത്തിന്റെ പ്രീ ലുക്ക് പോസ്റ്ററും പുറത്തുവിട്ടിരിക്കുന്നത്. പാഞ്ഞടുക്കുന്ന ട്രെയിനിന് മുന്നില്‍ സധൈര്യം ട്രാക്കില്‍ നില്‍ക്കുന്ന രവി തേജയാണ് പോസ്റ്ററില്‍.

യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. 1970 കാലഘട്ടത്തില്‍ ദക്ഷിണേന്ത്യയില്‍ ഉണ്ടായിരുന്ന ഒരു കള്ളന്റെ കഥയാണ് ചിത്രം പറയുന്നത്.

ജി.വി പ്രകാശ് കുമാറിന്റെ മനോഹരമായ പശ്ചാത്തല സംഗീതമാണ് മോഷന്‍ പോസ്റ്ററിന്റെ പ്രധാന ആകര്‍ഷണം.

ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് താരം ചിത്രത്തിലെത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. നുപൂര്‍ സനോനും ഗായത്രി ഭരദ്വാജുമാണ് നായികമാര്‍.

പാന്‍ ഇന്ത്യന്‍ ലെവലില്‍ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. രവി തേജയുടെ കരിയറിലെ ആദ്യ പാന്‍ ഇന്ത്യന്‍ സിനിമയാണ് ടൈഗര്‍ നാഗേശ്വര റാവു.

ചിത്രത്തിനായി ആര്‍ മാദി ഐ.എസ്.സി ഛായാഗ്രഹണവും ജിവി പ്രകാശ് കുമാര്‍ സംഗീതവും നിര്‍വ്വഹിക്കുന്നു. അവിനാഷ് കൊല്ലയാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. സംഭാഷണം ഒരുക്കിയിരിക്കുനത് ശ്രീകാന്ത് വിസയും സഹനിര്‍മ്മാതാവ് മായങ്ക് സിംഘനിയയുമാണ്. പി.ആര്‍.ഒ: ആതിര ദില്‍ജിത്ത്

Content Highlight: ao

We use cookies to give you the best possible experience. Learn more