| Thursday, 5th April 2018, 9:52 pm

ദേശീയപാതവികസനത്തിനായി ആരാധനാലയങ്ങളെ ഒഴിവാക്കുന്നതാണ് വീടുകള്‍ നഷ്ടപ്പെടാനുള്ള കാരണം: കെ.ടി.ജലീല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: കേരളത്തിലെ ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അഭിപ്രായവുമായി തദ്ദേശവകുപ്പ് മന്ത്രി കെ.ടി.ജലീല്‍. കേരളത്തില്‍ ദേശീയപാതകള്‍ നിര്‍മ്മിക്കുമ്പോള്‍ വീടുകള്‍ നഷ്ടപ്പെടാനുള്ള പ്രധാന കാരണം ആരാധാനാലയങ്ങളാണെന്നാണ് അദ്ദേഹം പറഞ്ഞത്.

നിലവില്‍ ദേശീയപാത വികസനത്തിനായി സ്ഥലമെടുക്കുമ്പോള്‍ ആ പ്രദേശത്തെ ആരാധനാലയങ്ങള്‍ ഒഴിവാക്കുന്ന രീതി സ്ഥിരമാണ്. ഇക്കാരണത്താലാണ് പാതവികസനത്തിനായി വീടുകള്‍ പൊളിക്കേണ്ട സാഹചര്യമുണ്ടാകുന്നത്.


ALSO READ:

‘സഭയില്‍ നിന്ന് വിട്ടു നിന്നു, വോട്ട് ചെയ്തിട്ടില്ല’; മെഡിക്കല്‍ കോളജ് വിവാദത്തില്‍ വ്യക്തത വരുത്തി വി.ടി ബല്‍റാം


ഈ വസ്തുത പുനഃപരിശോധിക്കാന്‍ തദ്ദേശസ്ഥാപനങ്ങളും ബന്ധപ്പെട്ടവരും തയ്യാറായാല്‍ അലൈന്‍മെന്റ് മാറ്റുന്ന കാര്യം പരിശോധിക്കുമെന്നും കെ.ടി ജലീല്‍ പറഞ്ഞു. ഇക്കാര്യം പരിശോധിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

45 മീറ്ററില്‍ ജനങ്ങളുടെ സഹകരണത്തോടെ പാത പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുറ്റിപ്പുറം, അരീത്തോട് ഭാഗങ്ങളിലാണ് ആരാധനാലയങ്ങളും ദര്‍ഗയും സംരക്ഷിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ ആവശ്യപ്പെട്ടതനുസരിച്ച് അലൈന്‍മെന്റ് മാറ്റിയത്.

We use cookies to give you the best possible experience. Learn more