പത്തനംതിട്ട: സുപ്രീം കോടതി ജഡ്ജി ഇന്ദു മല്‍ഹോത്രയുടെ ആരോഗ്യ സൗഖ്യത്തിന് വേണ്ടി ജഡ്ജിയമ്മാവന്‍ കോവിലില്‍ പ്രത്യേക പ്രാര്‍ത്ഥനയുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍.
സുപ്രീം കോടതിയിലെ ഭരണഘടനാ ബെഞ്ചില്‍ ശബരിമല യുവതീപ്രവേശനത്തിന് എതിരെ നിലപാടെടുത്ത ഏക ജഡ്ജിയാണ് ഇന്ദു മല്‍ഹോത്ര. ശബരിമലയിലെ ആചാരങ്ങള്‍ അതേപടി സംരക്ഷിക്കണമെന്നായിരുന്നു ഇന്ദു മല്‍ഹോത്ര പറഞ്ഞത്.
യുവതീപ്രവേശനത്തിന് എതിരായ റിവ്യൂ ഹരജികള്‍ ഉള്‍പ്പെടെ ഈ മാസം 22 ന് പരിഗണിക്കാനിരിക്കെയാണ് ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഇന്ദു മല്‍ഹോത്ര അവധിയില്‍ പോയത്. തുടര്‍ന്ന് ഹരജി പരിഗണിക്കുന്നത് നീട്ടിവെച്ചതായി സുപ്രീം കോടതിയില്‍ ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ് അറിയിച്ചിരുന്നു.
ശബരിമല വിഷയത്തില്‍ നിരവധി റിവ്യൂ ഹരജികളാണ് പരിഗണനയിലുള്ളത്. ശബരിമല വിധിക്കെതിരായ പുന:പരിശോധന ഹരജികള്‍ ജനുവരി 22 ന് തുറന്ന കോടതിയില്‍ പരിഗണിക്കാനായിരുന്നു നേരത്തെ സുപ്രീം കോടതി ഭരണഘടന ബെഞ്ചിന്റെ തീരുമാനം.
Dont Miss ലോകസഭാ തെരഞ്ഞടുപ്പില്‍ മത്സരിക്കാനില്ലെന്ന് പി.സി ചാക്കോ
ശബരിമലയ യുവതീ പ്രവേശനുമായി ബന്ധപ്പെട്ട് റിവ്യൂ ഹരജികള്‍ കോടതി പരിഗണനയ്‌ക്കെടുമ്പോള്‍ കോടതിയ്ക്കുള്ളില്‍ നടക്കുന്ന നടപടികള്‍ പൂര്‍ണമായും റെക്കോര്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകന്‍ കൂടിയായ മാത്യു നെടുമ്പാറ ഹരജി സമര്‍പ്പിച്ചിരുന്നു.
മാത്യു നെടുമ്പാറയുടെ ഹരജി പരിഗണിക്കുന്ന വേളയില്‍ ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ് 22 ന് പുനപരിശോധന ഹരജികള്‍ പരിഗണനയ്ക്ക ്‌വരുമോ എന്ന് താങ്കള്‍ക്ക് ഉറപ്പുണ്ടോ എന്ന് ചോദിക്കുകയായിരുന്നു. അതിന് ശേഷമാണ് ഇന്ദു മല്‍ഹോത്ര മെഡിക്കല്‍ അവധിയിലാണെന്നും അതുകൊണ്ട് തന്നെ 22 ാം തിയതി ഹരജികള്‍ പരിഗണിക്കുമോ എന്ന് ഉറപ്പില്ലെന്നും ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ് പറഞ്ഞത്.