അക്രമസംഭവങ്ങള്‍ ഉണ്ടാകാതെ ശബരിമലയില്‍ യുവതി പ്രവേശനം തടയാന്‍ കോണ്‍ഗ്രസ് എന്നെ ചുമതലപ്പെടുത്തി: പ്രയാര്‍ ഗോപാലകൃഷ്ണന്‍
Kerala News
അക്രമസംഭവങ്ങള്‍ ഉണ്ടാകാതെ ശബരിമലയില്‍ യുവതി പ്രവേശനം തടയാന്‍ കോണ്‍ഗ്രസ് എന്നെ ചുമതലപ്പെടുത്തി: പ്രയാര്‍ ഗോപാലകൃഷ്ണന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 2nd October 2019, 8:17 pm

തിരുവനന്തപുരം: അക്രമസംഭവങ്ങള്‍ ഉണ്ടാകാതെ സഹനത്തോടെ യുവതി പ്രവേശനം തടയാന്‍ തന്നെ കോണ്‍ഗ്രസ് ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പ്രയാര്‍ ഗോപാലകൃഷ്ണന്‍. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രയാറിന്റെ പ്രതികരണം. റിവ്യൂഹരജി അടക്കമുള്ള കാര്യങ്ങള്‍ ഇതില്‍ ഉള്‍കൊള്ളുന്ന കാര്യമാണെന്നും അടുത്ത തവണ അധികാരത്തിലെത്തിയാല്‍ കോണ്‍ഗ്രസ് നിയമനിര്‍മ്മാണത്തിന് മുന്‍കൈ എടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും പ്രയാര്‍ പറഞ്ഞു.

ശബരിമല വിഷയത്തിലെ ഹരജി വിശ്വാസവുമായി ബന്ധപ്പെട്ടാണ്. ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്യവും ആരാധനാ സ്വാതന്ത്ര്യവുമാണ് ഇതില്‍ പ്രതിപാദിക്കുന്നത്. അത് ഹിന്ദുക്കളെ മാത്രം പ്രതിപാദിക്കുന്ന വിഷയമല്ലെന്നും പ്രയാര്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇപ്പോള്‍ ഭക്തന്മാര്‍ക്കിടയില്‍ നിലനില്‍ക്കുന്ന സഹിഷ്ണുതക്കും സഹനത്തിനും കാരണം മാര്‍ക്കിസ്റ്റ് പാര്‍ട്ടിയും ഇടത് സര്‍ക്കാരും വിശ്വാസികള്‍ക്കൊപ്പമാണെന്നുള്ളതുകൊണ്ടാണ്. എന്നാല്‍ വിശ്വാസികള്‍ക്കൊപ്പമാണെന്ന് പറയുകയും നിരീശ്വരവാദം പ്രചരിപ്പിക്കുകയുമാണ് സിപി.ഐ.എം. എന്നാല്‍ ഇത് ശബരിമല വിഷയത്തില്‍ ആവര്‍ത്തിച്ചാല്‍ വിശ്വാസികള്‍ വീണ്ടും സമരത്തിനിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമല തന്ത്രി കണ്ഠര് രാജീവര്, പ്രയാര്‍ ഗോപാലകൃഷ്ണന്‍, പി.സി. ജോര്‍ജ്, ബി. രാധാകൃഷ്ണ മേനോന്‍ എന്നിവരുള്‍പ്പെടെ കേരളത്തില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമായി 20 വ്യക്തികളും എന്‍.എസ്.എസ്, പന്തളം കൊട്ടാരം നിര്‍വാഹക സംഘം, തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട്, കേരള ക്ഷേത്ര സംരക്ഷണ സമിതി എന്നിവയുള്‍പ്പെടെ 29 സംഘടനകളുമാണ്
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിധിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ