മലയാളികൾക്കിടയിൽ ശ്രദ്ധ നേടിയ നടിയാണ് പ്രയാഗ മാർട്ടിൻ. സാഗർ ഏലിയാസ് ജാക്കി എന്ന ചിത്രത്തിലൂടെ ബാല താരമായാണ് പ്രയാഗ സിനിമയിലേക്ക് എത്തുന്നത്. ശേഷം വ്യത്യസ്ത ചിത്രങ്ങളിലൂടെ നായിക നടിയായി മാറാൻ പ്രയാഗയ്‌ക്ക് കഴിഞ്ഞു.
തന്റെ ലുക്കിൽ എന്നും വ്യത്യസ്ത കൊണ്ടുവരാൻ നടി ശ്രമിക്കാറുണ്ട്. ഈയിടെ താരം നടത്തിയ പുതിയ മേക്ക് ഓവറുകൾ വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.
എന്നാൽ ഒരു വിഭാഗം ആളുകൾ പുതിയ ലുക്കിനെതിരെ വിമർശനങ്ങളുമായി എത്തിയിരുന്നു. അത്തരക്കാരോട് തനിക്ക് ഒന്നും പറയാൻ ഇല്ലായെന്നാണ് പ്രയാഗ മാർട്ടിൻ പറയുന്നത്. മലയാളി നടി എന്ന നിലയിൽ താൻ എപ്പോഴും അടച്ചു പൂട്ടി കെട്ടി ഉടുപ്പിടണോ എന്നാണ് പ്രയാഗ ചോദിക്കുന്നത്. എന്ത് ധരിക്കണം എന്നത് എന്റെ ഇഷ്ടമാണെന്നും പ്രയാഗ കൂട്ടിച്ചേർത്തു.
ആളുകളുടെ വിമർശനത്തെ കുറിച്ചുള്ള മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് ബ്ലാക്ക് പെപ്പറിനോട് മറുപടി പറയുകയായിരുന്നു പ്രയാഗ.
‘ഓരോരോത്തരുടെ ഇഷ്ടമല്ലേ എന്ത് ധരിക്കണമെന്നത്. ആളുകൾക്ക് അത് ഇഷ്ടമാവുന്നില്ലെങ്കിൽ ഞാൻ എന്ത് ചെയ്യണം. ഞാൻ മറ്റുള്ളവരുടെ ഇഷ്ടത്തിനാണോ ജീവിക്കേണ്ടത്, അതോ എന്റെ ഇഷ്ടത്തിനോ?
മലയാള നടി എന്ന നിലയ്ക്ക് ഞാൻ എപ്പോഴും അടച്ചു പൂട്ടി കെട്ടി ഉടുപ്പിടണം എന്നാണോ പറയുന്നത്. എന്തെങ്കിലും ചോദിക്കാൻ ഉണ്ടെങ്കിൽ അത് ആ കമന്റ് ഇട്ടവരോടാണ് ചോദിക്കേണ്ടത്.
നെഗറ്റിവിറ്റി സ്‌പ്രെഡ് ചെയുന്നവരോട് ചോദിക്ക്. അല്ലാതെ എനിക്കിതിൽ ഉത്തരം പറയാനില്ല,’പ്രയാഗ മാർട്ടിൻ പറയുന്നു.
Content Highlight: Prayaga Martin Talk About Negativity Against Her Makeover