Advertisement
Entertainment
മൂന്നു മുന്നണിയില്‍ ഒന്ന് തെരഞ്ഞെടുക്കാം, എന്നാല്‍ ബാക്കി രണ്ടെണ്ണം എന്തുകൊണ്ട് തെരഞ്ഞെടുത്തില്ല എന്ന് പറയണം; സ്വന്തം രാഷ്ട്രീയത്തെക്കുറിച്ച് പ്രയാഗ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Jan 29, 09:12 am
Friday, 29th January 2021, 2:42 pm

മലയാളികളുടെ ഇഷ്ടതാരമാണ് യുവനടി പ്രയാഗ മാര്‍ട്ടിന്‍. അഭിനയവും മോഡലിങ്ങും ഒരുപോലെ കൊണ്ടുപോവുന്ന നടി കൂടിയാണ് പ്രയാഗ മാര്‍ട്ടിന്‍. ഇപ്പൊഴിതാ തന്റെ രാഷ്ട്രീയത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രയാഗ.

കേരളത്തില്‍ ഉടന്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തു വരുന്നു. മൂന്ന് മുന്നണികളും ഒരു സീറ്റ് നീട്ടി എന്നിരിക്കട്ടെ. ആരെ തെരഞ്ഞെടുക്കും എന്ന അവതാരകന്റെ ചോദ്യത്തിനാണ് പ്രയാഗ മറുപടി പറയുന്നത്. തന്റെ പൊളിറ്റിക്‌സ് പുറത്തു പറയാന്‍ ഇപ്പോള്‍ താത്പര്യമില്ലെന്നാണ് പ്രയാഗ പറയുന്നത്. രാഷ്ട്രീയത്തെക്കുറിച്ച് പറയാന്‍ കുറച്ചു കൂടി ജ്ഞാനമാവാം എന്നാണ് തോന്നുന്നതെന്നും പ്രയാഗ പറയുന്നു.

‘മുന്നണിയുടെ മൂന്ന് നിറങ്ങളില്‍ ഒന്ന് തെരഞ്ഞെടുക്കൂ എന്ന് പറയുമ്പോള്‍ വേണമെങ്കില്‍ എനിക്ക് അതില്‍ ഒരു നിറം തെരഞ്ഞെടുക്കാം. പക്ഷേ എന്തുകൊണ്ട് ബാക്കി രണ്ടെണ്ണം തെരഞ്ഞെടുത്തില്ല എന്നതിനും ഞാന്‍ ഉത്തരം നല്‍കേണ്ടതുണ്ട്. അതിനുകൂടെ മറുപടി പറയാനുള്ള രാഷ്ട്രീയ പക്വത ഇപ്പോള്‍ എനിക്കില്ല’, പ്രയാഗ പറഞ്ഞു.

താന്‍ വളരെയധികം ട്രോളുകള്‍ക്ക് ഇരയാവുന്നതിനെക്കുറിച്ചും അഭിമുഖത്തില്‍ പ്രയാഗ പറഞ്ഞു. തന്നെക്കുറിച്ചുള്ള ട്രോളുകള്‍ അധികവും തമാശയാണെന്നും എങ്കില്‍പോലും ചിലതെല്ലാം തന്നെ വേദനിപ്പിക്കുന്നുണ്ടെന്നും നടി പറയുന്നു.

എന്തിനും ഒരു അതിരുണ്ട്. റൈറ്റ് സ്പിരിറ്റില്‍ എടുത്തുകഴിഞ്ഞാല്‍ നമുക്ക് ഇതൊരു ഇന്ധനമാണ്. നന്നായി പെര്‍ഫോം ചെയ്യാനും പ്രൂവ് ചെയ്യാനുമൊക്കെ ഒരു എനര്‍ജി കിട്ടും. ട്രോളുകളെക്കുറിച്ച് പ്രയാഗ കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Prayaga Martin about her politics