| Friday, 10th November 2017, 6:49 pm

ദേവസ്വം ബോര്‍ഡിന്റെ കാലാവധി കുറച്ചത് സര്‍ക്കാരിന്റെ പ്രതികാര നടപടിനടപടിയെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഭരണ കാലാവധി രണ്ടു വര്‍ഷമായി കുറച്ച ഓര്‍ഡിനന്‍സ് ഇറക്കിയത് സര്‍ക്കാറിന്റെ പ്രതികാര നടപടികളുടെ ഭാഗമായാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍.

ആചാരങ്ങള്‍ സംബന്ധിച്ച തീരുമാനങ്ങളില്‍ സര്‍ക്കാരിന്റെ നിലപാടുകളോട് വിയോജിച്ചതാണ് ഇപ്പോഴുള്ള ഈ പ്രതികാരനടപടികള്‍ക്ക് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ ഭരണകാലത്ത് ദേവസ്വം ബോര്‍ഡില്‍ ഒരു അഴിമതിയും നടന്നിട്ടില്ല. തനിക്ക് അതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് പ്രത്യേക മന്ത്രിസഭായോഗം ചേര്‍ന്നാണ് തിരുവതാംകൂര്‍ ദേവസ്വം ഭരണസമിതിയുടെ കാലാവധി മൂന്നില്‍ നിന്നും രണ്ടു വര്‍ഷമായി കുറച്ച ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയത. ഇതോടെ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തുനിന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പുറത്താകും.


ബിരിയാണി വെച്ചതിന് ജെ.എന്‍.യുവില്‍ നാല് വിദ്യാര്‍ത്ഥികള്‍ക്ക് പിഴശിക്ഷ


ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ സിറ്റിംഗ് ഫീസും ശമ്പളവും സര്‍ക്കാര്‍ തീരുമാനിക്കാനും പ്രത്യേകമന്ത്രിസഭായോഗം തീരുമാനിച്ചു. സര്‍ക്കാര്‍ അംഗീകരിച്ച ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ക്ക് അയച്ചിരിക്കുകയാണ്.

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരായിരുന്നു പ്രയാര്‍ ഗോപാലകൃഷ്ണനെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി നിയമിച്ചത്. ഇടതുമുന്നണി അധികാരത്തിലെത്തിയപ്പോഴും പ്രയാര്‍ തന്നെ തുടരുകയായിരുന്നു. എന്നാല്‍ പലവിഷയത്തിലും സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായിട്ടായിരുന്നു പ്രയാര്‍ നിലപാടെടുത്തത്. ശബരിമല സ്ത്രീപ്രവേശനത്തിന് സര്‍ക്കാര്‍ അനുകൂല തീരുമാനം കൈക്കൊണ്ടപ്പോള്‍ ഇതിനെ എതിര്‍ത്തുകൊണ്ട് പ്രയാര്‍ രംഗത്തെത്തിയിരുന്നു.

എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ സന്നിധാനത്ത് പ്രവേശിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് ചൂണ്ടിക്കാട്ടി പിണറായി വിജയന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. കുടുംബത്തില്‍ പിറന്ന, ദൈവവിശ്വാസമുള്ള സ്ത്രീകള്‍ ഇത്തരത്തില്‍ സന്നിധാനത്ത് എത്തണമെന്ന നിലപാട് സ്വീകരിക്കില്ലെന്നും അഭിപ്രായപ്പെട്ടിരുന്നു.

We use cookies to give you the best possible experience. Learn more