ന്യൂദല്‍ഹി:നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ടിക്കറ്റ് വിറ്റ് പണം വാങ്ങിയെന്ന ആരോപണത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്ത്.
ആരോപണങ്ങളുടെ വെളിച്ചത്തില്‍ കോണ്‍ഗ്രസ് തന്നെ പുറത്താക്കണമെന്നാണ് പ്രാര്‍ത്ഥിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി, പ്രാദേശിക പാര്‍ട്ടി നേതാവ്, പാര്‍ട്ടി ജനറല്‍ സെക്രട്ടറി, വര്‍ക്കിംഗ് കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ച വ്യക്തിക്കെതിരെയാണ് ടിക്കറ്റും പദവികളും വിറ്റെന്ന ആരോപണം, ഇത് ഗൗരവമുള്ളതാണെന്നും ഹരീഷ് റാവത്ത് പറഞ്ഞു.
കഴിഞ്ഞാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ ലാല്‍കുവാ സീറ്റില്‍ നിന്ന് റാവത്ത് പരാജയപ്പെട്ടിരുന്നു.
ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണ തലവന്‍ കൂടിയായിരുന്നു ഹരീഷ് റാവത്ത്.
റാവത്തിന്റെ നേതൃത്വത്തില്‍ പോരാടിയ കോണ്‍ഗ്രസ്, 70 അസംബ്ലി സീറ്റുകളില്‍ ബി.ജെ.പിയുടെ 47 സീറ്റുകള്‍ക്കെതിരെ 19 സീറ്റുകള്‍ മാത്രമാണ് നേടിയത്.
Content Highlights: “Pray That Congress Expels Me”: Harish Rawat On Corruption Accusations