മലേഗാവ് സ്ഫോടനക്കേസിലെ മുഖ്യപ്രതിയുടെ ജാമ്യാപേക്ഷ സുപ്രിം കോടതി പരിഗണിക്കുന്നതിന് രണ്ടുദിവസം മുമ്പേ ടൈംസ് നൌ ചാനല്‍ എങ്ങിനെയാണ് പ്രഖ്യാപിക്കുന്നത്; വെളിപ്പടുത്തലുമായി പ്രവീണ്‍ മിശ്ര
Daily News
മലേഗാവ് സ്ഫോടനക്കേസിലെ മുഖ്യപ്രതിയുടെ ജാമ്യാപേക്ഷ സുപ്രിം കോടതി പരിഗണിക്കുന്നതിന് രണ്ടുദിവസം മുമ്പേ ടൈംസ് നൌ ചാനല്‍ എങ്ങിനെയാണ് പ്രഖ്യാപിക്കുന്നത്; വെളിപ്പടുത്തലുമായി പ്രവീണ്‍ മിശ്ര
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 20th August 2017, 7:00 pm

മുംബൈ:മലേഗാവ് സ്ഫോടനക്കേസിലെ മുഖ്യപ്രതിയായ കേണല്‍ പുരോഹിതിന്റെ ജ്യാമം മുന്‍കൂട്ടി പ്രവചിച്ച് ടൈംസ് നൗ ചര്‍ച്ചക്ക് വിളിച്ചതായി മാധ്യമ പ്രവര്‍ത്തകനും ചിത്രകാരനുമായ പ്രവീണ്‍ മിശ്രയുടെ ഫേസ്ബുക്ക് പോസ്റ്റ്

മലേഗാവ് ബോംബ് സ്ഫോടനക്കേസിലെ മുഖ്യപ്രതിയായ കേണല്‍ പുരോഹിതിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി മാറ്റി വച്ചിരിക്കുകയാണ്
അതിനിടെയാണ് കോടതി വിധി നേരത്തെ പ്രസ്താവിച്ച് ടൈംസ് നൌ ചാനല്‍ തന്നെ ചര്‍ച്ചക്ക് വിളിച്ചതായി പ്രവീണ്‍ മിശ്ര പറഞ്ഞത്


Also read നോട്ടുനിരോധിച്ചതുകൊണ്ട് കാശ്മീരില്‍ സൈന്യത്തിന് നേരെയുള്ള കല്ലേറ് കുറഞ്ഞു: അരുണ്‍ ജെയ്റ്റ്‌ലി

21ന് തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് നടക്കുന്ന ലൈവ് ചര്‍ച്ചക്കായി തന്നെ ചാനലില്‍ നിന്ന് ഒരു സ്ത്രീ വിളിച്ചിരുന്നു എന്താണ് ചര്‍ച്ചാവിഷയമെന്ന് ചോദിച്ചപ്പോള്‍ കേണല്‍ പുരോഹിതിനു ജാമ്യം ലഭിക്കുമെന്നായിരുന്നു മറുപടി. സുപ്രീം കോടതി വിധി പറയാന്‍ മാറ്റി വച്ചിരിക്കുന്ന കേസില്‍, അത് പരിഗണിക്കുന്നതിനും രണ്ടുദിവസം മുമ്പേ ടൈംസ് നൌ ചാനല്‍ എങ്ങനെയാണ് വിധി മുന്‍കൂട്ടി പ്രഖ്യാപിക്കുന്നത് അദ്ദേഹം ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ടൈംസ് നൌവില്‍ നിന്നെനിക്കൊരു കോള്‍ വന്നു. 21ആം തിയതി തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് ഒരു ലൈവ് ചര്‍ച്ചയുണ്ടെന്ന് പറഞ്ഞു. അതില്‍ ജോയിന്‍ ചെയ്യാനാണു വിളിച്ചത്.

“”എന്ത് പ്രശ്‌നമാണ് ചര്‍ച്ചക്ക് ?”” ഞാന്‍ ചോദിച്ചു.

“”കേണല്‍ പുരോഹിതിനു ജാമ്യം ലഭിക്കും.”” മറുഭാഗത്തെ സ്ത്രീ പറഞ്ഞു.

മലേഗാവ് ബോംബ് സ്ഫോടനക്കേസിലെ മുഖ്യപ്രതിയായ കേണല്‍ പുരോഹിതിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി മാറ്റി വച്ചിരിക്കുകയാണ്. അത് പരിഗണിക്കുന്നതിനും രണ്ടുദിവസം മുമ്പേ ടൈംസ് നൌ ചാനല്‍ എങ്ങനെയാണ് വിധി മുന്‍കൂട്ടി പ്രഖ്യാപിക്കുന്നത്? ഈ രാജ്യത്ത് എന്താണു സംഭവിക്കുന്നത്?