മലയാളം അധ്യാപകന്‍ പറഞ്ഞപ്പോഴാണ് അമ്മ അഭിനയിച്ച സിനിമ കണ്ടത്; പ്രവീണയുടെ മകള്‍ പറയുന്നു
Entertainment news
മലയാളം അധ്യാപകന്‍ പറഞ്ഞപ്പോഴാണ് അമ്മ അഭിനയിച്ച സിനിമ കണ്ടത്; പ്രവീണയുടെ മകള്‍ പറയുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 15th June 2021, 9:44 am

കൊച്ചി: മലയാളം അധ്യാപകന്‍ പറഞ്ഞപ്പോഴാണ് അമ്മ അഭിനയിച്ച സിനിമ കണ്ടതെന്ന അനുഭവം തുറന്നു പറയുകയാണ് നടി പ്രവീണയുടെ മകള്‍ ഗൗരി. പ്രവീണയുടെ അഗ്‌നിസാക്ഷി എന്ന സിനിമയെക്കുറിച്ചാണ് മകള്‍ ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

അഗ്‌നിസാക്ഷിയില്‍ കുട്ടിയുടെ അമ്മ അഭിനയിച്ചിട്ടുണ്ട്. നല്ല സിനിമയാണത് എന്ന് മലയാളം അധ്യാപകന്‍ പറഞ്ഞപ്പോള്‍ താന്‍ പോയി സിനിമ കാണുകയായിരുന്നുവെന്ന് ഗൗരി പറയുന്നു.

അമ്മയുടെ കഥാപാത്രങ്ങളില്‍ തനിക്ക് ഏറെ ഇഷ്ടം ബാംഗ്ലൂര്‍ ഡേയ്‌സിലേതാണെന്നും അതിലെ കഥാപാത്രം ഏറെ തമാശ നിറഞ്ഞതാണെന്നും ഗൗരി പറഞ്ഞു.

അമ്മയുടെ പഴയ സിനിമകളെല്ലാം താന്‍ അടുത്തിടെയാണ് കണ്ടിട്ടുള്ളതെന്നും മകള്‍ പറയുന്നു.

പുതിയ സിനിമകളെല്ലാം മുടങ്ങാതെ ഇരുന്ന് കാണുന്ന ആളാണ് തന്റെ മകളെന്ന് പ്രവീണയും അഭിമുഖത്തില്‍ പറയുന്നുണ്ട്.

‘എന്നാല്‍ ഞാന്‍ സിനിമകള്‍ അധികം കാണാറില്ല. അതാണ് ഞങ്ങള്‍ക്കിടയിലെ വ്യത്യാസം. അതിന് മകള്‍ എന്നെ വഴക്ക് പറയും. അമ്മ സിനിമ കാണുന്നില്ല, അതുകൊണ്ടാണ് സിനിമയില്‍ അധികം വര്‍ക്ക് ചെയ്യാത്തത് എന്നൊക്കെ മകള്‍ വിമര്‍ശിക്കാറുണ്ട്. ഉള്ളതുകൊണ്ട് തൃപ്തിപ്പെടുന്ന ആളാണ് ഞാന്‍. സിനിമ വന്നാല്‍ ചെയ്യും. ഇല്ലെങ്കില്‍ അതിനെക്കുറിച്ച് ആലോചിക്കാറില്ല,’ പ്രവീണ പറയുന്നു.

പറയത്തക്ക സിനിമകളൊന്നും താന്‍ ചെയ്തിട്ടില്ലെന്നും കുഞ്ഞ് ജനിച്ച് കുറച്ച് കഴിഞ്ഞപ്പോള്‍ സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ തന്നെ തീരുമാനിച്ചിരുന്നുവെന്നും പ്രവീണ കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Praveenas daughter says about her experience