തിരുവനന്തപുരം: ജെല്ലിക്കെട്ടിന്റെ കാര്യത്തില്‍ ചെയ്തതുപോലെ ശബരിമലയുടെ കാര്യത്തിലും സുപ്രീം കോടതി വിധിക്കെതിരെ ഓര്‍ഡിനന്‍സ് ഇറക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് വി.എച്ച്.പി നേതാവ് പ്രവീണ്‍ തൊഗാഡിയ. വിഷയത്തില്‍ ആര്‍.എസ്.എസിന് ഹിന്ദുവിരുദ്ധ നിലപാടെന്നും തൊഗാഡിയ പറഞ്ഞു.
ഹിന്ദു സമൂഹത്തിന്റെ വിശ്വാസം സംരക്ഷിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാകണമെന്നും സര്‍ക്കാര്‍ എത്രയും വേഗം സുപ്രീം കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി സമര്‍പ്പിക്കണമെന്നും തൊഗാഡിയ പറഞ്ഞു.
തിരുവനന്തപുരത്ത് ശബരിമല രക്ഷായാത്രയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്ഷേത്രങ്ങളെ സര്‍ക്കാരിന്റെ അധികാര പരിധിയില്‍നിന്ന് ഒഴിവാക്കാന്‍ ഉത്തരവ് പുറപ്പെടുവിക്കാന്‍ ആവശ്യപ്പെടും. ശബരിമലയ്ക്ക് പുറമേ തിരുപ്പതി, വൈഷ്‌ണോദേവി ക്ഷേത്രങ്ങളുടേയും ഭരണകാര്യങ്ങള്‍ വിശ്വാസികള്‍ക്ക് വിട്ടുനല്‍കണം.
പുനഃപരിശോധനാ ഹര്‍ജിയില്‍ തീരുമാനമാകുംവരെ സര്‍ക്കാര്‍ കോടതി ഉത്തരവ് നടപ്പാക്കരുത്. സര്‍ക്കാര്‍ ജനവികാരം മാനിക്കണം”. തൊഗാഡിയ കൂട്ടിച്ചേര്‍ത്തു.