| Monday, 12th February 2018, 6:58 pm

'പ്രണയമില്ലെങ്കില്‍ വിവാഹമുണ്ടാകില്ല'; യുവാക്കള്‍ക്ക് പ്രണയിക്കാനുള്ള അവകാശമുണ്ടെന്ന് പ്രവീണ്‍ തൊഗാഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡീഗഢ്: യുവാക്കള്‍ക്ക് പ്രണയിക്കാനുള്ള അവകാശമുണ്ടെന്ന് വിശ്വ ഹിന്ദു പരിഷത്ത് പ്രസിഡണ്ട് പ്രവീണ്‍ തൊഗാഡിയ. വാലന്റൈന്‍സ് ദിനത്തില്‍ യാതൊരു പ്രതിഷേധവും അക്രമങ്ങളും അനുവദിക്കില്ലെന്നും തൊഗാഡിയ കൂട്ടിച്ചേര്‍ത്തു.

” രണ്ടുപേര്‍ പ്രണയിച്ചില്ലെങ്കില്‍ കല്യാണം നടക്കില്ല. കല്യാണം നടന്നില്ലെങ്കില്‍ ലോകത്തിന് പുരോഗതിയുണ്ടാകില്ല. യുവതീ-യുവാക്കള്‍ക്ക് പ്രണയിക്കാനുള്ള അവകാശമുണ്ട്.”

വര്‍ഷങ്ങളായി വാലന്റൈന്‍സ് ദിനാഘോഷങ്ങളെ ശക്തമായി എതിര്‍ക്കുന്ന സംഘടനയാണ് വിശ്വഹിന്ദു പരിഷത്ത്. ഞായറാഴ്ച വിഎച്ച്പി -ബജ്‌റംഗ്ദള്‍ സമ്മേളനത്തില്‍ സംസാരിക്കുമ്പോഴായിരുന്നു തൊഗാഡിയയുടെ പരാമര്‍ശം.

വാലന്റൈന്‍സ് ദിനം എന്നത് ഹിന്ദു വിരുദ്ധവും ഇന്ത്യ വിരുദ്ധവുമാണെന്നായിരുന്നു വി.എച്ച്.പിയുടെ വാദം.വാലന്റൈന്‍സ് ദിനം നിരോധിക്കണമെന്നും വര്‍ഷങ്ങളായി വി.എച്ച്.പി ആവശ്യപ്പെട്ടിരുന്നു.

We use cookies to give you the best possible experience. Learn more