| Tuesday, 29th May 2018, 2:15 pm

മോദിസര്‍ക്കാര്‍ രാജ്യത്തെ സാമ്പത്തികനില തകര്‍ത്തു; ബി.ജെ.പിയ്‌ക്കെതിരായ പാര്‍ട്ടി ജൂണ്‍ 24 നെന്ന് പ്രവീണ്‍ തൊഗാഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മോദിസര്‍ക്കാര്‍ രാജ്യത്തെ സാമ്പത്തികനില തകര്‍ത്തു; ബി.ജെ.പിയ്‌ക്കെതിരായ പാര്‍ട്ടി ജൂണ്‍ 24 നെന്ന് പ്രവീണ്‍ തൊഗാഡിയ

ന്യൂദല്‍ഹി: ബി.ജെ.പിയ്‌ക്കെതിരെ പുതിയ പാര്‍ട്ടിയുമായി വി.എച്ച്.പി മുന്‍ പ്രസിഡണ്ട് പ്രവീണ്‍ തൊഗാഡിയ. ജൂണ്‍ 24 ന് പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് തൊഗാഡിയ പറഞ്ഞു.

“ഹിന്ദുത്വ ആശയങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതായിരിക്കും തന്റെ പാര്‍ട്ടി. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം രാജ്യത്തെ ജനങ്ങള്‍ നിരാശരാണ്.”

സാമ്പത്തിക-കാര്‍ഷികമേഖല തകര്‍ന്നു. രാജ്യത്തെ യുവാക്കളുടെ പ്രശ്‌നങ്ങളോട് സര്‍ക്കാര്‍ മുഖംതിരിക്കുകയാണ്. രാമക്ഷേത്രനിര്‍മാണം, ഗോഹത്യനിരോധനം തുടങ്ങിയ വിഷയങ്ങളിലെല്ലാം ബി.ജെ.പി പരാജയപ്പെട്ടെന്നും തൊഗാഡിയ ആരോപിച്ചു.

ALSO READ:  കറന്‍സിയില്‍ നിന്നും ഗാന്ധിയെ മാറ്റി സവര്‍ക്കറുടെ ഫോട്ടോ നല്‍കണമെന്ന് കേന്ദ്രസര്‍ക്കാറിനോട് ഹിന്ദുമഹാസഭ: പരിഹാസവുമായി സോഷ്യല്‍ മീഡിയ

നേരത്തെ പ്രവീണ്‍ തൊഗാഡിയയെ വി.എച്ച്.പിയുടെ രാജ്യാന്തര പ്രസിഡണ്ട് സ്ഥാനത്ത് നിന്നും മാറ്റിയിരുന്നു. പുറത്താക്കിയതിനു പിന്നാലെ തൊഗാഡിയയ്ക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ച ഗുജറാത്ത് സംസ്ഥാന അധ്യക്ഷന്‍ ഉള്‍പ്പെടെ ആറു ഭാരവാഹികളെയും വി.എച്ച്.പി പുറത്താക്കിയിരുന്നു.

ഗുജറാത്ത് സംസ്ഥാന അധ്യക്ഷന്‍ കൗശിക് മെഹ്ത, വി.എച്ച്.പി ജനറല്‍ സെക്രട്ടറി രഞ്ചോട് ഭര്‍വാദ്, ദുര്‍ഗാവാഹിനി ദേശീയ കണ്‍വീനര്‍ മാലാ റാവല്‍, മാതൃശക്തി കോ- കണ്‍വീനര്‍ മുക്ത മക്കാനി എന്നിവരാണ് പുറത്താക്കപ്പെട്ടവരില്‍ പ്രമുഖര്‍.

സംഘടന ഉപേക്ഷിച്ച പ്രവീണ്‍ തൊഗാഡിയയ്ക്ക് പിന്തുണ പ്രഖ്യാപിച്ച ഇവരുടെ നടപടി അച്ചടക്കലംഘനമാണെന്ന് കാണിച്ചാണ് പുറത്താക്കിയത്. കഴിഞ്ഞ മാസമാണ് തൊഗാഡിയ വി.എച്ച്.പി വിട്ടത്.

ALSO READ:  കെവിന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ മോര്‍ച്ചറിക്ക് മുന്നില്‍ കൂട്ടയടി

ഇനി മുതല്‍ സംഘടനയുമായി ഒരു തരത്തിലുമുള്ള സഹകരണമുണ്ടാകില്ലെന്ന് പ്രവീണ്‍ തൊഗാഡിയ വ്യക്തമാക്കിയിരുന്നു. വി.എച്ച്.പി നേതൃനിരയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പ്രവീണ്‍ തൊഗാഡിയ പക്ഷത്തിന് തോല്‍വി നേരിട്ടിരുന്നു. ഇതോടെ പ്രവീണ്‍ തൊഗാഡിയക്ക് അഖിലേന്ത്യ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനം നഷ്ടമായതാണ് വി.എച്ച്.പി വിടാന്‍ കാരണം.

ഹിമാചല്‍ പ്രദേശ് മുന്‍ ഗവര്‍ണര്‍ വിഷ്ണു സദാശിവത്തിനെയാണ് പുതിയ അന്താരാഷ്ട പ്രസിഡന്റ് ആയി തെരഞ്ഞെടുത്തത്. സംഘപരിവാര്‍ സംഘടനയില്‍ നിന്ന് കൊണ്ട് തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നിരന്തരം വിമര്‍ശനം പ്രവീണ്‍ തൊഗാഡിയ നടത്തിയിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more