|

അവരെന്നെ കളിയാക്കി: വെളിപ്പെടുത്തലുമായി പ്രവീണ്‍ കുമാര്‍

സ്പോര്‍ട്സ് ഡെസ്‌ക്

2000ത്തിന്റെ തുടക്കത്തില്‍ ഇന്ത്യന്‍ ടീമിന്റെ വളര്‍ച്ചയില്‍ പ്രധാന പങ്കാണ് മുന്‍ ഇന്ത്യന്‍ പേസ് ബൗള്‍ പ്രവീണ്‍ കുമാര്‍ സംഭാവന ചെയ്തത്. അക്കാലത്ത് പേസ് ബൗളിങ്ങില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ കുമാറിന് കഴിഞ്ഞിരുന്നു. സ്വിങ്ങും പേസും നിയന്ത്രിക്കുന്നതില്‍ മാസ്റ്റര്‍ തന്നെയായിരുന്നു അദ്ദേഹം.

എന്നാല്‍ താരം അടുത്തിടെ ചില വിവാദ വിഷയങ്ങളെക്കുറിച്ച് സംസാരിച്ച് രംഗത്ത് വന്നിരുന്നു. എല്ലാ ടീമും പന്ത് ചുരണ്ടാറുണ്ടെന്നും മറ്റും താരം വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ താരം കളിച്ചിരുന്ന സമയത്ത് ആരോപണങ്ങള്‍ക്കും കളിയാക്കലുകള്‍ക്കും വിധേയമായെന്നും വെളിപ്പെടുത്തിയിരിക്കുകയാണ്. ലല്ലന്‍ടോപിന് നല്‍കിയ ഇന്റര്‍വ്യൂവിലാണ് താരം തുറന്ന പറഞ്ഞത്. ഫീല്‍ഡിന് പുറത്ത് തനിക്ക് മദ്യം കുടിക്കുന്ന ദുശീലമുണ്ടെന്ന് സീനിയര്‍ താരങ്ങള്‍ പറഞ്ഞെന്നാണ് താരം വെളിപ്പെടുത്തിയത്. ശേഷം സീനിയര്‍ താരങ്ങല്‍ എന്നെ ഉപദേശിക്കാന്‍ വന്നിട്ടുണ്ടെന്നും താരം പറഞ്ഞു.

‘ ഞാന്‍ ഇന്ത്യക്ക് വേണ്ടി കളിക്കുന്ന സമയത്ത് സീനിയര്‍ താരങ്ങള്‍ വന്ന് എന്നോട് ഇനി കുടിക്കരുതെന്ന് ഉപദേശിച്ചിരുന്നു. എല്ലാവരും അത് ചെയ്യുന്നുമുണ്ട്. പക്ഷെ പ്രശനമെന്തെന്നാല്‍ അവര്‍ എന്നെ ‘പി.കെ ഡ്രിങ്ക്‌സ്’ എന്ന് വിളിച്ച് കളിയാക്കുമായിരുന്നു. എന്റെ മദ്യപാന ശീലങ്ങളെക്കുറിച്ച് തെറ്റായ അവകാശവാദങ്ങളുടെ അടിസ്ഥാനത്തില്‍ ആളുകള്‍ എന്റെ പ്രശസ്തിക്ക് കളങ്കം വരുത്തി,’ അദ്ദേഹം തന്റെ നിരാശ പ്രകടിപ്പിച്ചു.

ശേഷം കുമാര്‍ തന്റെ പ്രതിഛായ തകര്‍ത്ത താരങ്ങളുടെ പേര് ക്യാമറയില്‍ പറയാന്‍ വിസമ്മതിച്ചു.

‘ എനിക്ക് അടുത്ത പരിജയമുള്ള ആളുകള്‍ എന്റെ യധാര്‍ത്ഥ സ്വഭാവം മനസിലാക്കുന്നു. ഖേദമെന്ന് പറയട്ടെ ആളുകള്‍ എന്നെപ്പറ്റി ഇല്ലാത്തത് പറഞ്ഞിരുന്നു,’ അദ്ദേഹം പറഞ്ഞു.

അത്ര നല്ലൊരു ക്രക്കറ്റ് കരിയറല്ലായിരുന്നു കുമാറിന് ലഭിച്ചത്. പെട്ടന്ന് തന്നെ താരം തന്റെ ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിക്കുകയും ചെയ്തിരുന്നു.

Content Highlight: Praveen Kumar with disclosure

Latest Stories